Get Updates
Get notified of breaking news, exclusive insights, and must-see stories!

പുന:സംഘടന വേണ്ട; ചെന്നിത്തല ഉറച്ച് തന്നെ

ദില്ലി: മന്ത്രിസഭ പുന:സംഘടനക്കെതിരെ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല ഉറച്ച് തന്നെ പുന:സംഘടന ആവശ്യമില്ലെന്ന് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. രാഹുല്‍ ഗാന്ധിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

മന്ത്രിസഭ പുന:സംഘടിപ്പിച്ചാല്‍ അത് പാര്‍ട്ടിക്ക് മാത്രമല്ല, മുന്നണിക്കും ദോഷം ചെയ്യും എന്നാണ് ചെന്നിത്തല സോണിയയെ ധരിപ്പിച്ചിരിക്കുന്നത്. നിലവിലെ മന്ത്രിമാരെ മാറ്റരുതെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

Ramesh Chennithala

കേരള കോണ്‍ഗ്രസ് ബിയില്‍ നിന്ന് ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കുന്നതിനേയും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗം എതിര്‍ക്കുന്നുണ്ട്. നിലവില്‍ മന്ത്രിസഭയില്‍ തങ്ങള്‍ക്കുള്ള മേധാവിത്തം നഷ്ടപ്പെടും എന്നതാണ് ഐ ഗ്രൂപ്പിനെ അലട്ടുന്ന പ്രശ്‌നം.

നിയമസഭ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ജി കാര്‍ത്തികേയന്‍ രാജിവക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതും മന്ത്രിസഭ പുന:സംഘടനയെ സങ്കീര്‍ണമാക്കുന്നുണ്ട്. കാര്‍ത്തികേയന്റെ രാജി സ്വീകരിച്ചാല്‍ പുതിയൊരാളെ സ്പീക്കര്‍ സ്ഥാനത്തേക്ക് കണ്ടെത്തേണ്ടി വരും. നിലവില്‍ മന്ത്രിയായ ഒരാളെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിച്ച്, കാര്‍ത്തികേയനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാനാണ് മുഖ്യമന്ത്രിക്ക് താത്പര്യം.

എന്നാല്‍ ജി കാര്‍ത്തികേയന്‍ മന്ത്രിസഭയില്‍ എത്തുമ്പോള്‍ പ്രധാനപ്പെട്ട വകുപ്പ് തന്നെ നല്‍കേണ്ടി വരും. ആഭ്യന്തരവും റവന്യൂവും അടക്കം പ്രധാന വകുപ്പുകള്‍ കയ്യാളുന്ന ഐ ഗ്രൂപ്പിന് ഇത് തിരിച്ചടിയാകും എന്നാണ് വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+