"പ്രതിമ നിർമ്മിച്ചത് കൊണ്ടോ സിനിമ ഇറക്കിയത് കൊണ്ടോ പകരമാവില്ല"
എറണാകുളം: മഹാരാജാസ് കോളേജിലെ എസ്ഐഐ പ്രവര്ത്തകന് അഭിമന്യു കൊലക്കത്തിക്ക് ഇരയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു അഭിമന്യുവിന്റെ കൊലയില്‍ അവസാനിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട 14 പ്രതികളെ പിടികൂടിയെങ്കിലും ഇതുവരെ മുഖ്യമന്ത്രി പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ ഇനിയും പിടികൂടാന്‍ വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായു രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നില്ല.
പ്രതികളെ പൂർണമായും പിടികൂടി മാതൃകാ പരമായി ശിക്ഷിക്കാതെ പ്രതിമ നിർമ്മിച്ചത് കൊണ്ടോ സിനിമ ഇറക്കിയത് കൊണ്ടോ പകരമാവില്ലെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രതിയെ ഒരു വർഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അഭ്യന്തര വകുപ്പ് വരുത്തിയ വീഴ്ചയിൽ അഭിമന്യുവിനെ സ്നേഹിക്കുന്നവരും കുടുംബവും ഒരേ പോലെ വിഷമത്തിലും പ്രതിഷേധത്തിലുമാണ്. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്നാണ് പിതാവ് മനോഹരന് പറഞ്ഞത്.
പ്രതികളെ പൂർണമായും പിടികൂടി മാതൃകാ പരമായി ശിക്ഷിക്കാതെ പ്രതിമ നിർമ്മിച്ചത് കൊണ്ടോ സിനിമ ഇറക്കിയത് കൊണ്ടോ പകരമാവില്ല. നാൻ പെറ്റമകനേ എന്ന് നിലവിളിച്ച അഭിമന്യുവിന്റെ മാതാവിന്റെ കണ്ണീരിനോട് നീതിപുലർത്തണമെങ്കിൽ അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടണം.
Recommended Video
ചെറുപ്പക്കാരായ ഷുക്കൂറും ഷുഹൈബും ശരത് ലാലും കൃപേഷും കേരളത്തിന്റെ തീരാവേദനായി മാറിയിരിക്കുകയാണ്. സിപിഎം നടത്തിയ ഈ അരുംകൊലകളെ അപലപിക്കാൻ പോലും തയാറാകാത്തവരോട് ഒരു വാക്ക് - കേരളത്തിൽ ഇനിയും ചുടുചോര വീഴാതിരിക്കാൻ, കൃത്യമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications