കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"പ്രതിമ നിർമ്മിച്ചത് കൊണ്ടോ സിനിമ ഇറക്കിയത് കൊണ്ടോ പകരമാവില്ല"

  • By
Google Oneindia Malayalam News

എറണാകുളം: മഹാരാജാസ് കോളേജിലെ എസ്ഐഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലക്കത്തിക്ക് ഇരയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു അഭിമന്യുവിന്‍റെ കൊലയില്‍ അവസാനിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട 14 പ്രതികളെ പിടികൂടിയെങ്കിലും ഇതുവരെ മുഖ്യമന്ത്രി പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ ഇനിയും പിടികൂടാന്‍ വൈകുന്നതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായു രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നില്ല.
പ്രതികളെ പൂർണമായും പിടികൂടി മാതൃകാ പരമായി ശിക്ഷിക്കാതെ പ്രതിമ നിർമ്മിച്ചത് കൊണ്ടോ സിനിമ ഇറക്കിയത് കൊണ്ടോ പകരമാവില്ലെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ

abhimchennithala

അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രതിയെ ഒരു വർഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അഭ്യന്തര വകുപ്പ് വരുത്തിയ വീഴ്ചയിൽ അഭിമന്യുവിനെ സ്നേഹിക്കുന്നവരും കുടുംബവും ഒരേ പോലെ വിഷമത്തിലും പ്രതിഷേധത്തിലുമാണ്. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്നാണ് പിതാവ് മനോഹരന്‍ പറഞ്ഞത്.

പ്രതികളെ പൂർണമായും പിടികൂടി മാതൃകാ പരമായി ശിക്ഷിക്കാതെ പ്രതിമ നിർമ്മിച്ചത് കൊണ്ടോ സിനിമ ഇറക്കിയത് കൊണ്ടോ പകരമാവില്ല. നാൻ പെറ്റമകനേ എന്ന് നിലവിളിച്ച അഭിമന്യുവിന്റെ മാതാവിന്റെ കണ്ണീരിനോട് നീതിപുലർത്തണമെങ്കിൽ അറസ്റ്റ് ചെയ്യാൻ ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടണം.

Recommended Video

cmsvideo
അഭിമന്യു മഹാരാജാസിന്റെ ജീവിതം ഇനി വെള്ളിത്തിരയില്‍ | Oneindia Malayalam

ചെറുപ്പക്കാരായ ഷുക്കൂറും ഷുഹൈബും ശരത് ലാലും കൃപേഷും കേരളത്തിന്റെ തീരാവേദനായി മാറിയിരിക്കുകയാണ്. സിപിഎം നടത്തിയ ഈ അരുംകൊലകളെ അപലപിക്കാൻ പോലും തയാറാകാത്തവരോട് ഒരു വാക്ക് - കേരളത്തിൽ ഇനിയും ചുടുചോര വീഴാതിരിക്കാൻ, കൃത്യമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.

 ദിവ്യ സ്പന്ദന അപ്രത്യക്ഷയായത് എങ്ങോട്ട്? കാരണം വെളുപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന അപ്രത്യക്ഷയായത് എങ്ങോട്ട്? കാരണം വെളുപ്പെടുത്തി കോണ്‍ഗ്രസ് നേതാവ്

<strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം</strong>20 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും!!ആവര്‍ത്തിച്ച് യെഡ്ഡി,ഉറക്കം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

<strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍</strong>അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍

English summary
Ramesh chennithala facebook post about Abhimanyu Murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X