കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലില്‍ വലഞ്ഞ് ജനം! രമേശ് ചെന്നിത്തലയുടെ ഹര്‍ത്താല്‍ പോസ്റ്റ് കുത്തിപ്പൊക്കി പ്രതിഷേധം

  • By
Google Oneindia Malayalam News

കാസര്‍ഗോഡെ ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഹര്‍ത്താലുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് യൂത്ത് കോണ്‍ഗ്രസ് ലംഘിച്ചിരിക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ മിന്നല്‍ ഹര്‍ത്താല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തന്നെയാണെന്നും സോഷ്യല്‍ മീഡിയ വാദിക്കുന്നു. മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയിട്ട പോസ്റ്റ് കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെതിരെ രംഗത്തെത്തിയത്.

 മിന്നല്‍ ഹര്‍ത്താല്‍

മിന്നല്‍ ഹര്‍ത്താല്‍

കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പിന്നാലെയാണ് സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മിന്നല്‍ ഹര്‍ത്താലുകള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേയായിരുന്നു ഇത്.

 വ്യാപക ആക്രമണം

വ്യാപക ആക്രമണം

ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി ഗതാഗതം തടയുന്നുണ്ട്. പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങനങ്ങളും നിര്‍ബന്ധിച്ച് അടപ്പിക്കുകയാണ് ഹര്‍ത്താല്‍ അനുകൂലികള്‍.

 അംഗീകരിക്കില്ല

അംഗീകരിക്കില്ല

ജനജീവിതം പാടെ സ്തംഭിപ്പിച്ച് കൊണ്ടുള്ള ഹര്‍ത്താലിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളെ അംഗീകരിക്കുന്നില്ല. എന്നാല്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ വലയ്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നയങ്ങളേയും അംഗീകരിക്കാന്‍ കഴിയില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

 കുത്തിപൊക്കി

കുത്തിപൊക്കി

ഹര്‍ത്താലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജനവരി ഏഴിന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ ഇതിനോട് പ്രതികരിച്ചത്.

 സര്‍ക്കാര്‍ പാസാക്കണം

സര്‍ക്കാര്‍ പാസാക്കണം

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.ഇതിന്റെ വെളിച്ചത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രി ആയിരിക്കെ ഞാൻ കൊണ്ടു വന്ന ഹർത്താൽ നിയന്ത്രണ ബില്ല് ഈ സര്‍ക്കാര്‍ പാസ്സാക്കണം

 ഏഴ് ദിവസമാണ്

ഏഴ് ദിവസമാണ്

ഹൈക്കോടതി പറയുന്ന ഇതേ ആവശ്യത്തിനാണ് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അന്ന് കൊണ്ടു വന്നത്. അതില്‍ മൂന്ന് ദിവസം മുന്‍പ് നോട്ടീസ് നല്‍കിയേ ഹര്‍ത്താല്‍ പ്രഖ്യാപിക്കാവൂ എന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. ഇപ്പോള്‍ കോടതി അത് ഏഴ് ദിവസമാക്കിയിരിക്കുന്നു.

 നിയമമാക്കാന്‍ കഴിഞ്ഞില്ല

നിയമമാക്കാന്‍ കഴിഞ്ഞില്ല

അന്ന് ഞാൻ ആ ബില്ല് കൊണ്ടു വന്നപ്പോള്‍ കരിനിയമം എന്ന് പറഞ്ഞ് ശക്തിയായി എതിര്‍ത്തത് ഇടതുമുന്നണി ആയിരുന്നു. അന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കാരണം പിന്നീട് നിയമം ആക്കാൻ കഴിഞ്ഞില്ല.

 പൊതുമുതല്‍ നശിപ്പിച്ചത് സിപിഎം

പൊതുമുതല്‍ നശിപ്പിച്ചത് സിപിഎം

ഹര്‍ത്താലിന്റെയും മറ്റും മറവില്‍ പൊതു സ്വത്ത് എന്ന പോലെ സ്വകാര്യ സ്വത്തും നശിപ്പിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരാനുള്ള ഇടതു മന്ത്രിസഭയുടെ തീരുമാനം സി.പി.എമ്മിന്റെ വൈകി വന്ന വിവേകമാണ്.

 യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്

യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്

സംസ്ഥാനത്ത് സംഘര്‍ഷം സൃഷ്ടിച്ച് അതിന്റെ മറവില്‍ ഏറ്റവും കൂടുതല്‍ പൊതു സ്വത്തും സ്വകാര്യ സ്വത്തും നശിപ്പിച്ചിട്ടുള്ളത് സി.പി.എം ആണ്. ഇപ്പോള്‍ അവര്‍ അധികാരത്തിലേറിയപ്പോള്‍ ബി.ജെ.പിക്കാര്‍ അത് തന്നെ ചെയ്യുന്നത് കണ്ടപ്പോഴാണ് സി.പി.എമ്മിന് യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിഞ്ഞത്.

 യുഡിഎഫ് നയം

യുഡിഎഫ് നയം

ഇപ്പോഴെങ്കിലും സി.പി.എമ്മിന് അത് തെറ്റാണെന്ന് മനസിലായതില്‍ സന്തോഷമുണ്ട്.
യു.ഡി.എഫ് ഒരിക്കലും അക്രമത്തില്‍ വിശ്വസിക്കുന്നില്ല. ജനങ്ങളെ ദ്രോഹിക്കുന്ന അനാവശ്യ ഹര്‍ത്താലുകള്‍ പാടില്ല എന്നാണ് യു.ഡി.എഫ് നയം.

 #BanFlashHartal

#BanFlashHartal

അവസാന ആയുധമായാണ് ഹര്‍ത്താല്‍ പ്രയോഗിക്കേണ്ടത്. അതിനാലാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് കൊണ്ടു വന്നത്.#ഹർത്താൽ #Hartal
#BanFlashHartal

 #BanFlashHartal

#BanFlashHartal

അവസാന ആയുധമായാണ് ഹര്‍ത്താല്‍ പ്രയോഗിക്കേണ്ടത്. അതിനാലാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് കൊണ്ടു വന്നത്.#ഹർത്താൽ #Hartal
#BanFlashHartal

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
ramesh chennithala facebook post about harthal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X