പിണറായി വിജയന് തമ്പുരാന് മനോഭാവമാണ്; മുഖ്യമന്ത്രിക്കെതിരെ ആഞടിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കാലവര്‍ഷക്കെടുതി അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍ എത്തിയിട്ടും വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന അനുഭവിക്കുന്ന കുട്ടനാട് സന്ദര്ക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കില്ലെന്ന് ഉറപ്പായതോടെ അവലോകനയോഗത്തില്‍ നിന്ന് രമേശ് ചെന്നിത്തലയും ആലപ്പുഴയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും വിട്ടുനിന്നിരുന്നു. അവലോകനയോഗം കഴിഞ്ഞി മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങയിതോടെയാണ് രമേശ് ചെന്നത്തല രൂക്ഷമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

തമ്പുരാന് മനോഭാവം
കുട്ടനാട് പ്രളയ ദുരന്തം മൂലം ആളുകള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുകയാണ്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആലപ്പുഴയില്‍ എത്തിയിട്ടും കുട്ടനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.അവലോകന യോഗം കഴിഞ്ഞിട്ട് വിശദീകരിക്കാന്‍ പോലും തയാറായില്ല.മുഖ്യമന്ത്രി പിണറായി വിജയന് തമ്പുരാന് മനോഭാവമാണ്.

വിട്ടുനിന്നത്
കുട്ടനാട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്. കുട്ടനാട് ജനതയോട് കാണിക്കുന്ന ഈ തിരസ്കാരത്തില്‍ പ്രതിഷേധിച്ചാണ് അവലോകനയോഗത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാന്‍ വിട്ടുനിന്നത്

യോഗവിവരം അറിയിച്ചത്
പ്രളയ ദുരന്തം കേന്ദ്രസര്‍ക്കാരിന്റേയും പാര്‍ലമെന്റിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നത് എംപിമാരായ കെസി വേണുഗോപാല്‍ ,കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ്.ഇന്നലെ വൈകിട്ട് മാത്രമാണ് ഇവരെയും യോഗവിവരം അറിയിച്ചത്.

ജനവികാരം
മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കണം എന്നത് ജനവികാരമാണ്.മുഖ്യമന്ത്രി ഈ വികാരത്തിന് എതിരായി പ്രവര്‍ത്തിച്ചുകൊണ്ടാണ് എംപിമാരും അവലോകനയോഗം ബഹിഷ്കരിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമാണ്.
ഫെയ്സ്ബുക്ക് പോസ്റ്റ്
രമേശ് ചെന്നിത്തല
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications