Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റുതിരുത്തല്‍ രേഖയും തെറ്റി; തൊഴിലാളി പാര്‍ട്ടിയെ വലിച്ചു കീറി ചെന്നിത്തല

സിപിഎം പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിനെതിരെ രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ ജനുവരി ആറിനാണ് യോഗം.

തിരുവനന്തപുരം: തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയും തെറ്റി. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം നടത്തുന്നതിനാണ് തെറ്റുതിരുത്തല്‍ രേഖയിലെ തീരുമാനങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ചേരുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച പാര്‍ട്ടി പത്രത്തെ ഉള്‍പ്പെടെ പരാമാര്‍ശിച്ചാണ് പാര്‍ട്ടിയെ അടിമുടി വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. ജനുവരി ആറിനാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗം പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്തില്‍ ചേരുന്നത്.

'സിപിഎമ്മിനേക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ഇന്ന് രാവിലെ ദേശാഭിമാനി വായിച്ചപ്പോഴാണ് മനസിലായത്' എന്നു പറഞ്ഞാണ് രമേശ് ചെന്നിത്തലയുടെ പോസ്റ്റ് ആരംഭിക്കുന്നതു തന്നെ. തിരുവനന്തപുരത്ത് ആദ്യാമായി ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിനു വേദിയായാണ് പഞ്ചനക്ഷത്ര ഹോട്ടലായ ഹൈസിന്ത് തെരഞ്ഞെടുത്തിരിക്കുന്നത്.

തിരുത്തല്‍ രേഖയും തിരുത്തി

ധൂര്‍ത്തും ആഢംബരവും ഒഴിവാക്കണമെന്നുള്ള പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖ തന്നെ തിരുത്തിയാണ് പാര്‍ട്ടി ഈ ആഢംബരത്തിന് മുതിരന്നതെന്നും പോസ്റ്റില്‍ അദ്ദേഹം പറയുന്നു. പ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കുന്ന തിരുത്തല്‍ രേഖയാണ് താല്പര്യാനുസരണം തിരുത്തിയിരിക്കുന്നത്

പരമോന്നത കമ്മിറ്റിയുടെ മാതൃക

താഴെത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തകര്‍ക്ക് മാതൃക കാണിക്കേണ്ട പാര്‍ട്ടിയുടെ പരമോന്നത കമ്മിറ്റി തന്നെയാണ് ഇത്തരത്തിലൊരു ധൂര്‍ത്തിന് കുടപിടിക്കുന്നത്.

ധൂര്‍ത്ത് പരസ്യം ചെയ്ത് പാര്‍ട്ടി പത്രം

പാര്‍ട്ടി തെറ്റു തിരുത്തല്‍ രേഖയുടെ നഗ്നമായ ലംഘനമായി കേന്ദ്രകമ്മിറ്റി യോഗം പഞ്ചനക്ഷത്ര ഹോട്ടലില്‍ ചേരുമ്പോള്‍ അതിന് മുന്‍പേജില്‍ തന്നെ വാര്‍ത്ത നല്‍കിയിരിക്കുയാണ് പാര്‍ട്ടി പത്രം. രമേശ് ചെന്നിത്തലയുടെ പോസ്റ്റിലെ ആദ്യ വിമര്‍ശസനവും പാര്‍ട്ടി പത്രമായ ദേശാഭിമാനിക്കു നേരെ തന്നെ.

പഞ്ചനക്ഷത്ര ഹോട്ടല്‍ തന്നെ വേണോ?

പോളിറ്റ് ബ്യൂറോ യോഗം ചേരാറുള്ളത് എകെജി സെന്റര്‍ ഹാളിലാണ്. 87 അംഗ സംസ്ഥാന കമ്മിറ്റി ചേരുന്നതും ഇവിടെ തന്നെ. എകെജി സെന്ററും അവിടുത്തെ എസി ഹാളും ഒഴിവാക്കിയാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

പാവങ്ങളുടെ പാര്‍ട്ടി

സിപിഎം എന്ന തൊഴിലാളി വര്‍ഗ പാര്‍ട്ടി പാവങ്ങളുടെ പാര്‍ട്ടി എന്നുമാണ് അറിയപ്പെടുന്നത്. ആ പേരു പറഞ്ഞ് ഇത്തരം കാപട്യം കാണിക്കരുത്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് ഓര്‍മ വേണം എന്നു പറഞ്ഞാണ് ചെന്നിത്തലയുടെ പോസ്റ്റ് അവസാനിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+