കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ സമര രീതിയുമായി ചെന്നിത്തല; ഇനി ഹാഷ് ടാഗ് സമരം, സംഭവം കിടിലൻ... പക്ഷേ!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ ഉണർത്താൻ സോഷ്യൽമീഡിയയിൽ ഹാഷ്ടാഗ് സമരവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. റോഡ് കാംപെയ്‌നുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. ഫോര്‍ ബെറ്റര്‍ റോഡ് ഹാഷ്ടാഗാണ് ചെന്നിത്തല ഹാഷ് ടാഗ് ആയി ഉപയോഗിച്ചിരിക്കുന്നത്. കേരളത്തില്‍ അങ്ങുമിങ്ങും കാണുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകളും അപകട മരണങ്ങളുമാണ് ഫേസ്ബുക്ക് കുറിപ്പിന് പ്രചോദനമായതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

കുട്ടികൾ സ്കൂളിലേക്കില്ല... സജീവമാകുന്നത് ഹോംസ്കൂളിങ്, പിന്തുണയുമായി സർക്കാരും രക്ഷിതാക്കളും!കുട്ടികൾ സ്കൂളിലേക്കില്ല... സജീവമാകുന്നത് ഹോംസ്കൂളിങ്, പിന്തുണയുമായി സർക്കാരും രക്ഷിതാക്കളും!

പെൺകുട്ടികളുടെ മൗനം ലൈംഗീക ബന്ധത്തിനുള്ള സമ്മതമോ? ഇര സമ്മതിച്ചാലും ബലാത്സംഗം തന്നെ!പെൺകുട്ടികളുടെ മൗനം ലൈംഗീക ബന്ധത്തിനുള്ള സമ്മതമോ? ഇര സമ്മതിച്ചാലും ബലാത്സംഗം തന്നെ!

ഓരോരുത്തരും സഞ്തരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെടുത്ത് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ #forbetterroad, #psdsyorukkam എന്ന ഹാഷ്ടാഗില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതാണ് സമരരീതി. ഒന്നിന് പിറകെ ഒന്നായി വരുന്ന വിവാദങ്ങൾ മാധ്യമങ്ങളിൽ ബ്രേക്കിംഗ് ന്യൂസും ,തലക്കെട്ടുകളുമായി നിറയുമ്പോൾ ഒഴിവാക്കപ്പെടുന്നത് ജനകീയ ആവശ്യങ്ങളാണെന്ന് ചെന്നിത്തല തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു.

ഭൂരിഭാഗം റോഡുകളും തകർന്നു

ഭൂരിഭാഗം റോഡുകളും തകർന്നു

ഒരു കുഴിയിലെങ്കിലും ചാടാതെ ഒരു കിലോമീറ്റർ പോലും നമുക്ക് യാത്രചെയ്യാൻ കഴിയില്ല. കേരളത്തിലെ ഭൂരിഭാഗം റോഡുകളുടെയും അവസ്ഥയാണിത്. പൂർണമായും തകർന്ന റോഡുകൾ നിരവധിയാണ്.

പൊലിയുന്നത് നിരപരാധികളുടെ ജീവൻ

പൊലിയുന്നത് നിരപരാധികളുടെ ജീവൻ

അപകടങ്ങളിൽ നിരപരാധികളുടെ ജീവൻ പൊലിയുന്നതിന് തകർന്ന റോഡുകൾ കാരണമാകുന്നു. നൂറുകണക്കിന് പേർക്ക് ദിവസേന അംഗഭംഗം സംഭവിക്കുന്നു. ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുന്നു. വാഹനങ്ങൾക്ക്‌ കേടുപാട് സംഭവിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ജനകീയ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നു

ജനകീയ ആവശ്യങ്ങൾ അവഗണിക്കപ്പെടുന്നു

ഒന്നിന് പിറകെ ഒന്നായി വരുന്ന വിവാദങ്ങൾ മാധ്യമങ്ങളിൽ ബ്രേക്കിംഗ് ന്യൂസും ,തലക്കെട്ടുകളുമായി നിറയുമ്പോൾ ഒഴിവാക്കപ്പെടുന്നത് ജനകീയ ആവശ്യങ്ങളാണ്. ഒരു കുഴിയിലെങ്കിലും ചാടാതെ ഒരു കിലോമീറ്റർ പോലും നമുക്ക് യാത്രചെയ്യാൻ കഴിയില്ല. കേരളത്തിലെ ഭൂരിഭാഗം റോഡുകളുടെയും അവസ്ഥയാണിത്. പൂർണമായും തകർന്ന റോഡുകൾ നിരവധിയാണ് എന്ന് തുടങ്ങുന്നതായിരുന്നു ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പുതിയ സമരരീതി തുടരാം

സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കളോട് എനിക്ക് ഒരു കാര്യം പങ്ക് വയ്ക്കാനുണ്ട്. നിങ്ങൾ സഞ്ചരിക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യൂ. സംസ്ഥാന സർക്കാർ ഉണരുന്നത് വരെ നമുക്ക് ഈ പുതിയ സമരരീതി തുടരാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Ramesh Chennithala's facebook post about road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X