കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയെ വെട്ടാന്‍ സതീശന്‍, ഒപ്പത്തിനിറങ്ങി സുധാകരനും, കോണ്‍ഗ്രസിലെ ഡിസിസികളും തെറിക്കും

Google Oneindia Malayalam News

ആലപ്പുഴ: സ്വന്തം ഗ്രൂപ്പില്‍ നിന്ന് വന്‍ വെല്ലുവിളി നേരിട്ട് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ തല്‍സ്ഥാനത്ത് പിടിച്ചുനില്‍ക്കാനുള്ള ചെന്നിത്തലയുടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും നീക്കങ്ങള്‍ പൊളിയുന്ന ലക്ഷ്ണമാണ് ഉള്ളത്. തലസ്ഥാന നഗരിയില്‍ മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകള്‍ ഉയര്‍ന്ന് കഴിഞ്ഞു. നേരത്തെ നേതൃമാറ്റ ചര്‍ച്ചകള്‍ തന്നെ തടയാനാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും ശ്രമിച്ചത്. എന്നാല്‍ മാറ്റം അടിത്തട്ടില്‍ വരെ ഉണ്ടാവുമെന്ന സൂചനയാണ് കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്നത്. ജംബോ കമ്മിറ്റികളെയും പിരിച്ചുവിടും.

ചെന്നിത്തലയെ വെട്ടും

ചെന്നിത്തലയെ വെട്ടും

ചെന്നിത്തലയെ പ്രതിപക്ഷ നേതൃ സ്ഥാനത്ത് തന്നെ നിലനിര്‍ത്തുന്നതിനോട് എ ഗ്രൂപ്പിന് താല്‍പര്യമില്ല. അതുപോലെ തന്നെ ഐ ഗ്രൂപ്പിലെ ചില നേതാക്കള്‍ തന്നെ ചെന്നിത്തലയെ വെട്ടാന്‍ കാത്തിരിക്കുന്നത്. വിഡി സതീശനെ തന്നെ ഭൂരിഭാഗം പേരും അംഗീകരിക്കുന്നു. സതീശനും അതിനായുള്ള നീക്കത്തിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ തിളങ്ങിയെന്നാണ് ചെന്നിത്തലയോട് അടുപ്പമുള്ളവര്‍ പറയുന്നത്. മാറാനാവില്ലെന്ന നിലപാടാണ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കുമുള്ളത്. ഇരുവരെയും ഹൈക്കമാന്‍ഡ് തന്നെ മാറ്റുമെന്നാണ് സൂചന.

സുധാകരനും കളത്തില്‍

സുധാകരനും കളത്തില്‍

കെ സുധാകരനും അധ്യക്ഷ സ്ഥാനത്തിനായി വലിയ ചര്‍ച്ചയിലാണ്. സതീശനും സുധാകരനും കോണ്‍ഗ്രസ് യോഗതത്തില്‍ ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും പിന്തുണയ്ക്കുന്നുണ്ടെങ്കിലും രഹസ്യമായി ഇവരെ നീക്കാനുള്ള ശ്രമത്തിലാണ്. ക്ലീന്‍ ഇമേജും പൊതു സ്വീകാര്യതയും സതീശന് നേട്ടമാകും. സുധാകരനും സതീശനും വന്നാല്‍ പദവിയില്‍ സാമുദായിക സമവാക്യം സൂക്ഷിക്കാന്‍ സാധിക്കും. മറ്റൊരു സമുദായത്തില്‍ നിന്ന് യുഡിഎഫ് കണ്‍വീനര്‍ കൂടി വരുന്നതോടെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.

ഇനിയും പേരുകള്‍

ഇനിയും പേരുകള്‍

ആന്റണിയുടെയും കരുണാകരന്റെയും കാലത്തെ പോലെ ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരാളും ഭൂരിപക്ഷ സമുദായത്തില്‍ നിന്ന് ഒരാളുമാകണം തലപ്പത്ത് വരേണ്ടതെന്നാണ് മറ്റൊരു ആവശ്യം. അതേസമയം വിജയിച്ച 12 എംഎല്‍എമാരില്‍ 12 പേര്‍ ഐ വിഭാഗത്തില്‍ നിന്നാണ്. എ ഗ്രൂപ്പിന് ആകെ എട്ട് പേരാണ് ഉള്ളത്. പിടി തോമസ് രണ്ട് പക്ഷത്തേക്കുമില്ല. ഗ്രൂപ്പില്ലാതെ നേതാവിനെ തിരഞ്ഞെടുക്കണമെന്ന് സതീശനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അതേസമയം പിടി തോമസിന്റെ പേരും നേതൃത്വത്തിന്റെ മുന്നിലുണ്ട്. ഗ്രൂപ്പ് യോഗങ്ങളിലേക്ക് ഇല്ലെന്നും തോമസ് അറിയിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തിന് തോമസ് വരുന്നതിനോട് താല്‍പര്യമുണ്ട്.

കംപ്ലീറ്റ് മാറ്റം

കംപ്ലീറ്റ് മാറ്റം

ബൂത്ത് തലം മുതല്‍ മാറ്റം ഉണ്ടാകും. ഡിസിസികള്‍ വരെ തെറിക്കുമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന. പ്രതിപക്ഷ നേതാവും പാര്‍ട്ടി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറുമെല്ലാം മാറും. ജംബോ കമ്മിറ്റികിള്‍ പിരിച്ചുവിടാനാണ് തീരുമാനം. പതിനാല് ഡിസിസി അധ്യക്ഷന്‍മാരെയും മാറ്റും. ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ക്ക് ഇതോടെ സ്ഥാനം നഷ്ടപ്പെടുമെന്ന് ഉറപ്പായി. ഡിസിസി അധ്യക്ഷന്‍മാരുടെയും സ്ഥാനാര്‍ത്ഥികളുടെയും അഭിപ്രായം കൂടി തേടും. കടുത്ത നിരാശ ഹൈക്കമാന്‍ഡിനുണ്ട്.

മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍

മുല്ലപ്പള്ളിക്കെതിരെ പോസ്റ്റര്‍

മുല്ലപ്പള്ളിക്കെതിരെ തലസ്ഥാനത്താണ് പോസ്റ്റര്‍ ഉയര്‍ന്നിരിക്കുന്നത്. കടിച്ച് തൂങ്ങിയാല്‍ പ്രവര്‍ത്തികര്‍ക്ക് അടിച്ചിറക്കേണ്ടി വരുമെന്നാണ് വിമര്‍ശനം. കെപിസിസിയിലെ സുഖജീവിതം അവസാനിപ്പിക്കണമെന്നും പോസ്റ്ററിലുണ്ട്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ വന്നിരിക്കുന്നത്. പ്രചാരണത്തില്‍ പോലും മുല്ലപ്പള്ളി ആത്മാര്‍ത്ഥമായി സഹകരിച്ചില്ലെന്ന പരാതിയും ഹൈക്കമാന്‍ഡിന് മുന്നിലുണ്ട്. മുല്ലപ്പള്ളി പക്ഷേ ഈ വിഷയത്തെ വൈകാരികമായി കാണിച്ച് പാര്‍ട്ടിക്കുള്ളില്‍ സഹതാപത്തിനാണ് ശ്രമിക്കുന്നത്.

കോണ്‍ഗ്രസ് മാറുമോ?

കോണ്‍ഗ്രസ് മാറുമോ?

കോണ്‍ഗ്രസിനെതിരെ പാര്‍ട്ടിയുടെ സമൂഹമാധ്യമങ്ങളിലും കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. എന്നാല്‍ മാറ്റത്തെ സംസ്ഥാന നേതൃത്വം തന്നെ എതിര്‍ക്കുകയാണ്. മുല്ലപ്പള്ളിയെ സംരക്ഷിക്കുന്ന തരത്തിലാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സംസാരിക്കുന്നത്. ഇത് അവരുടെ പദവികള്‍ സംരക്ഷിക്കുന്നതിന് കൂടിയാണ്. മുല്ലപ്പള്ളിക്ക് നേമത്ത് പോലും പ്രചാരണത്തിന് ഇറങ്ങാനായില്ലെന്നാണ് പരാതി. ചെന്നിത്തലയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്താസമ്മേളനത്തില്‍ മാത്രം ഒതുങ്ങിയെന്നാണ് ഹൈക്കമാന്‍ഡ് കണ്ടെത്തല്‍.

പത്തനംതിട്ടയിലും പ്രശ്‌നം

പത്തനംതിട്ടയിലും പ്രശ്‌നം

പത്തനംതിട്ടയില്‍ ഡിസിസി പ്രസിഡന്റ് രാജിവെച്ചതോടെ അവിടെ ഗ്രൂപ്പ് പോരുകള്‍ തുടങ്ങിയിരിക്കുകയാണ്. യുവനേതൃത്വത്തെ കൊണ്ടുവരാനുള്ള നീക്കങ്ങളെ ഇത് ഇല്ലാതാക്കുകയാണ്. രാജിവെക്കാനല്ല, വിമര്‍ശനമൊഴിവാക്കാന്‍ ആരോ നിര്‍ദേശിച്ചത് പ്രകാരമാണ് ഡിസിസി പ്രസിഡന്റിന്റെ രാജിയെന്നാണ് ആരോപണം. ഇരുഗ്രൂപ്പുകളും അധ്യക്ഷ സ്ഥാനത്തിനായുള്ള നീക്കത്തിലാണ്. തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നല്ല മത്സരം കാഴ്ച്ചവെച്ചവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ട്.

English summary
ramesh chennithala facing challenges from his own group, congress set for a change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X