നിന്‍റെ തലകാണില്ല!! രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി! ഭീഷണിയെത്തിയത് ദുബൈയില്‍ നിന്ന്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ദുബായില്‍ നിന്നും വധഭീഷണി.ഫോണിലൂടേയും വാട്സ് ആപ്പിലൂടേയുമാണ് ചെന്നിത്തലയ്ക്ക് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.

ബുധാനാഴ്ച രാത്രി എട്ട് മണിയോടെയാണ് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക മൊബൈല്‍ ഫോണില്‍ വധഭീഷണി സന്ദേശം എത്തിയത്. ഫോണ്‍ വിളിച്ച് നിന്‍റെ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നമ്പര്‍ പരിശോധിച്ചതോടെ അത് വദുഹൈയില്‍ നിന്നാണെന്ന് വ്യക്തമായി. തുടരെ ആ നമ്പറില്‍ നിന്ന് തന്നെ കോളുകള്‍ വന്നെങ്കിലും ആരും ഫോണ്‍ എടുത്തില്ല.
പിന്നാലെ വാട്സ് ആപ്പില്‍ ഫോണ്‍ എടുക്കെടാ ചെന്നിത്തലേ എന്ന സന്ദേശം എത്തി. ഇതോടെയാണ് പരാതിയുമായി ചെന്നിത്തല പോലീസിനെ സമീപിച്ചത്. സന്ദേശത്തിന്‍റെ പകര്‍പ്പുകള്‍ സഹിതമാണ് ചെന്നിത്തല ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications