കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് ഫ്ലാറ്റ് വിഷയം; മൂന്നിന നിർദേശങ്ങളുമായി ചെന്നിത്തല, മുഖ്യമന്ത്രിക്ക് കത്തയച്ചു!!

Google Oneindia Malayalam News

തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തിൽ മൂന്നിന നിർദേശങ്ങൾ മുന്നോട്ട് വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആയുഷ്ക്കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത മുഴുവൻ സമ്പാദ്യവും സ്വരൂപിച്ച് ഫ്ലാറ്റുകൾ വാങ്ങിയവർക്ക് എല്ലാം നഷ്ടപ്പെടുന്ന അതീവ ദുഃഖകരമായ അവസ്ഥയാണ് തനിക്ക് മരടിൽ കാണേണ്ടി വന്നതെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ രമേശ് ചെന്നിത്തല സൂചിപ്പിക്കുന്നു.

<strong>കശ്മീർ വിഷയത്തിൽ പ്രതികരണവുമായി മലാല; പൂർണ്ണ നിശബ്ദത, കേൾക്കുന്നത് പട്ടാളക്കാരുടെ കാലച്ചൊകൾ മാത്രം!</strong>കശ്മീർ വിഷയത്തിൽ പ്രതികരണവുമായി മലാല; പൂർണ്ണ നിശബ്ദത, കേൾക്കുന്നത് പട്ടാളക്കാരുടെ കാലച്ചൊകൾ മാത്രം!

സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മറ്റി ഈ പ്രദേശത്തിന്റെ സിആർഇസഡ് സോൺ നിശ്ചയിച്ചതിലെ പിഴവ് സുപ്രീകോടതിയെ ബോധയ്പെടുതത്തുക, ഫ്ലാറ്റുടമകളുടെ ഭാഗദം കേൾക്കാൻ വഴിയുണ്ടാകുക, ഫ്ലാറ്റുകൾ പൊളിക്കാതെ മാർഗമില്ലെന്ന അവസ്ഥ വന്നാലൽ തുല്ല്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക എന്നീ നിർദേശങ്ങളാണ് ചെന്നിത്തല മുഖ്യമന്ത്രിക്ക് മുമ്പാകെ വെച്ചിട്ടുള്ളത്.

Ramesh Chennithala

സുപ്രീം കോടതി നിയോഗിച്ച ജില്ലാ കളക്ടര്‍, മരട് മുന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഫ്ലാറ്റുകള്‍ പൊളിക്കാൻ വിധിച്ചത്. ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഫ്ലാ റ്റുകള്‍ സ്ഥിതിചെയ്യുന്ന പ്രദേശം സി ആര്‍ ഇസഡ് സോണ്‍ മൂന്നില്‍ ഉള്‍പ്പെടുന്നു എന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2011 ലെ പുതിയ സി ആര്‍ ഇസഡ് വിജ്ഞാപനം അനുസരിച്ചു ഈ പ്രദേശം സി ആര്‍ ഇസഡ് സോണ്‍ രണ്ടിലാണ് സ്ഥിതിചെയ്യുന്നത്.

സുപ്രീം കോടതി നിയോഗിച്ച സമിതി ഫ്ളാറ്റുടമകുളുടെ ഭാഗം കേള്‍ക്കാന്‍ തയ്യാറായിട്ടില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ഫ്ലാറ്റുകള്‍ പൊളിച്ചേ മതിയാവൂ എങ്കില്‍ ഫ്ളാറ്റുടമകളെ സമാനമായ സൗകര്യങ്ങളൊരുക്കി പുനരധിവസിപ്പിക്കേണ്ട കടമ സര്‍ക്കാരിനുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണംമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

English summary
Ramesh Chennithala give letter to CM with three suggestions for Marad flat issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X