Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാം'; സതീശന്‍ തറ നേതാവാണെന്ന് ആരും പറഞ്ഞിട്ടില്ല: സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സതീശന്‍ അധികാരമോഹിയാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ഒഴിവാക്കാമായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭഇപ്രായം എന്ന് സുധാകരന്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെ നല്ല നടപ്പു നടത്താന്‍ നമുക്കൊന്നും കഴിയില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് വെള്ളാപ്പള്ളി അഭിപ്രായം പറഞ്ഞതിനെ എതിര്‍ക്കാനും കെപിസിസി പ്രസിഡന്റ് തയ്യാറായില്ല. സാമുദായിക നേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. നേരത്തെ രമേശ് ചെന്നിത്തലയാണ് കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Ramesh Chennithala

ഇതിലായിരുന്നു സുധാകരന്റെ പ്രതികരണം. സാമുദായിക നേതാക്കള്‍ കേരളത്തിലെ പൗരന്മാരാണ് എന്നും അവര്‍ അവരുടേതായ കാഴ്ചപ്പാടില്‍ അഭിപ്രായം പറയും എന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരെന്ന നിലയില്‍ അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട് എന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നടത്തുന്ന സാമുദായിക നേതാക്കള്‍ക്ക് ഒരുപാട് ജനസമ്മതിയുണ്ട്.

വി ഡി സതീശന്‍ തറ നേതാവാണെന്നൊന്നും ആരും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ തങ്ങളാരും സമ്മതിക്കില്ല എന്നും സുധാകരന്‍ പറഞ്ഞു. സതീശന് രാഷ്ട്രീയ അംഗീകാരം കേരളത്തിലുണ്ട് എന്നും വെറുതെയല്ല അദ്ദേഹം പ്രതിപക്ഷ നേതാവ് ആയത് എന്നും സുധാകരന്‍ പറഞ്ഞു. 'ജനങ്ങളെ സേവിച്ചും പാര്‍ട്ടിയെ സേവിച്ചും വളര്‍ന്നുവന്നയാളാണ് സതീശന്‍. അല്ലാതെ ഇന്നലെ കടന്നുവന്ന ആളൊന്നുമല്ല,' അദ്ദേഹം പറഞ്ഞു.

'മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യത? ചെന്നിത്തല ഇന്നലെ വന്ന നേതാവല്ല. വിദ്യാര്‍ഥി യൂണിയന്‍ കാലം മുതല്‍ക്കേ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ആളാണ്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം എന്ന് കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും പറഞ്ഞോ? പല പേരുകളും ഉയര്‍ന്നുവരുന്നത് സ്വാഭാവികമാണ്,' സുധാകരന്‍ പറഞ്ഞു. അതേസമയം പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അത്തരത്തില്‍ ചര്‍ച്ച തുടങ്ങിയെങ്കില്‍ മാധ്യമങ്ങള്‍ അറിയില്ലേയെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ച തുടങ്ങുന്നതിനു മുമ്പേ തര്‍ക്കം വരുമോ എന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് ഇതാദ്യമായിട്ടൊന്നുമല്ലല്ലോ ഭരിക്കാന്‍ പോകുന്നത്. വളരെ തഴക്കവും പഴക്കവുമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം അവകാശപ്പെട്ടു. അധികാര വടംവലിയുള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.

അധികാരത്തിനുവേണ്ടി എല്ലാം കളഞ്ഞ് കുളിക്കുന്നവരല്ല തങ്ങള്‍ എന്നും പക്വതയും രാഷ്ട്രീയ വിവേകവുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ആലോചിച്ച് ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചും സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുമൊക്കെ കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങിയാല്‍ മാധ്യമങ്ങള്‍ അറിഞ്ഞിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+