ബാര്‍ കോഴ വെറും വിവാദം മാത്രമോ?
തിരുവനന്തപുരം : ബാര്‍ കോഴ വെറും വിവാദം മാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രി തന്റെ് ബ്ലോഗിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.നമുക്കൊരുമിച്ച് അഴിമതി രഹിത, സുരക്ഷിത കേരളം പടുത്തുയര്‍ത്താം എന്നാണ് ബ്ലോഗിന്റെ പേര്.
ഒന്നര വര്‍ഷമായി അഴിമതിക്കെതിരെ നിലകൊണ്ടപ്പോള്‍ പല കോണുകളില്‍നിന്നും എതിര്‍പ്പുണ്ടായെന്നും ആഭ്യന്തര മന്ത്രി ബ്ലോഗി പറയുന്നു എന്നാല്‍, ഏത് കേസില്‍, ആരാണ് എതിര്‍ത്തത് എന്നതിനെ കുറിച്ച് ബ്ലോഗില്‍ ആഭ്യന്തര മന്ത്രി ഒന്നും തന്നെ പറയുന്നില്ല.

അഴിമതിക്കെതിരെ നിലപാടെടുക്കുമ്പോള്‍ ആരെതിര്‍ത്താലും അതിനെയെല്ലാം അവഗണിച്ച് മുന്നോട്ടുപോകുമെന്ന് ചെന്നിത്തല വ്യക്തമാക്കുന്നു. അഴിമതി ആരോപണങ്ങളെ വെറും ആരോപണങ്ങള്‍ മാത്രമായി തള്ളിക്കയില്ല എന്നും മന്ത്രി പറയുന്നു.
കുറ്റം തെളിഞ്ഞാല്‍ എത്ര ഉന്നതനായാലും, രാഷ്ട്രീയക്കാരനും മന്ത്രിയുമായാല്‍ പോലും ശിക്ഷിക്കപ്പെടണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സാധാരണക്കാരന് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെടും എന്നാണ് ബ്ലോഗില്‍ മന്ത്രി വ്യക്തമാക്കുന്നത്.












Click it and Unblock the Notifications