കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയരാഘവന്‍ വായ തുറക്കുന്നത് വര്‍ഗീയത പറയാന്‍; തമിഴ്‌നാട്ടില്‍ ലീഗിനൊപ്പമാണ് അവര്‍- ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വായ തുറന്നാല്‍ വര്‍ഗീയതയാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചാരണവും നടത്താന്‍ സിപിഎമ്മിന് മടിയില്ല. വിജയരാഘവന്റെ വാക്കുകളില്‍ തെളിയുന്നത് അതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടങ്ങിവെച്ച വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമം സിപിഎം ഇപ്പോഴും തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞ ദിവസം പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. മതമൗലിക വാദികളുമായുള്ള കൂട്ടുകെട്ട് ശക്തിപ്പെടുത്താനാണ് ഇരുവരും പോയതെന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവന. ഇതിനോട് പ്രതികരിക്കുകയാരുന്നു ചെന്നിത്തല.

p

തമിഴ്‌നാട്ടില്‍ സിപിഎമ്മും മുസ്ലിം ലീഗും ഒരേ മുന്നണിയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മാത്രം മുസ്ലിം ലീഗിനെ വര്‍ഗീയമായി ചിത്രീകരിക്കുകയാണ് സിപിഎം. എല്ലാ മതസ്ഥരെയും ഒരുമിപ്പിക്കേണ്ട സര്‍ക്കാര്‍ വര്‍ഗീയ പ്രചാരണത്തിന് ചൂട്ടുപിടിക്കുന്നു. മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്. ഞങ്ങളെ പഠിപ്പിക്കാന്‍ വിജയരാഘവന്‍ വളര്‍ന്നിട്ടില്ല. ഘടകകക്ഷികളുമായുള്ള ചര്‍ച്ചയില്‍ പോലും വര്‍ഗീയത കണ്ടെത്തുന്നത് ഇടുങ്ങിയ മനസുള്ളത് കൊണ്ടാണ്. ഇത്തരം പ്രസ്താവനകള്‍ കേരളം അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസും യുഡിഎഫും എന്നും മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്യൂത്ത് ലീഗ് കളം നിറയുന്നു; ഇത്തവണ 6 പേര്‍ മല്‍സരിക്കും; എവിടെയുമെത്താതെ യൂത്ത് കോണ്‍ഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗിനെ വര്‍ഗീയ ശക്തിയാക്കാനുള്ള ശ്രമമായിരുന്നു സിപിഎം നടത്തിയത്. ഹസനും അമീറും തങ്ങളും കേരളം ഭരിക്കാന്‍ പോകുന്നു എന്ന പ്രചാരണമാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തെ മുസ്ലിം ലീഗ് തീരുമാനിക്കുന്നു എന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. തൊട്ടുപിന്നാലെ വിജയരാഘവന്‍ വിവാദ പ്രസ്താവനകള്‍ നടത്തി. ഭൂരിപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഈ പ്രചാരണം സിപിഎം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണ് സിപിഎം നടത്തുന്നതെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു.

കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണംകോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം

Recommended Video

cmsvideo
Actor Dharmajan Bolgatty likely to contest assembly polls as Congress candidate

English summary
Ramesh Chennithala Hit back A Vijayaraghavan's controversial comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X