കുമ്മനത്തിന് മാത്രമല്ല ചെന്നിത്തലയ്ക്കും വേണം ബംഗാളികളെ, പടയൊരുക്കത്തിന് 1 കോടി ഒപ്പ് ശേഖരണം തുടങ്ങി
കണ്ണൂര്‍: രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ ഭാഗമായുള്ള ഒപ്പ് ശേഖരണം തുടങ്ങി. ഒരു കോടി ഒപ്പ് ശേഖരിക്കാനാണ് യുഡിഎഫ് നീക്കം നടക്കുന്നത്. ഈ മാസം 28ന് ആണ് ഒപ്പ് ശേഖരണത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അതിന് മുന്‍പേ തന്നെ ഒപ്പ് ശേഖരണം യുഡിഎഫ് പ്രവര്‍ത്തകര്‍ തുടങ്ങിക്കഴിഞ്ഞു. അഴീക്കോട് മണ്ഡലത്തിലെ ഒപ്പ് ശേഖരണം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നവംബര്‍ ഒന്നിനാണ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ തുടങ്ങുന്നത്. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. അതിനിടെ ഒരു കോടി ഒപ്പുകള്‍ ശേഖരിക്കാനാണ് ശ്രമം.

മലയാളികളില്‍ നിന്നുമാത്രമായി ഒരു കോടി ഒപ്പുകള്‍ സ്വീകരിക്കാന്‍ സാധിക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ കരുതുന്നില്ല. അതുകൊണ്ട് തന്നെ വോട്ടവകാശം ഇല്ലാത്ത കുട്ടികളില്‍ നിന്നുവരെ ഒപ്പ് ശേഖരിച്ചേക്കും. മാത്രമല്ല സംസ്ഥാനത്തുള്ള ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും ഒപ്പ് ശേഖരിച്ചേക്കും. നേരത്തെ ബിജെപിയുടം ജനരക്ഷാ യാത്രയില്‍ ആളെക്കൂട്ടാന്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചുവെന്ന ആരോപണം നിലനില്‍ക്കെയാണ് യുഡിഎഫിന്റെ ഈ ഒപ്പ് ശേഖരണവും നടക്കുന്നത്.












Click it and Unblock the Notifications