കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകുമെന്ന് ഉമ്മന്‍ചാണ്ടി; മുഖ്യമന്ത്രി?

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഐക്യമുന്നണിയെ നയിക്കുന്നത് രമേശ് ചെന്നത്തലയാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ മുന്നോട്ട് പോകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തെരഞ്ഞെടുപ്പ് ജയിച്ചാല്‍ മുഖ്യമന്ത്രിയെ ഹൈക്കാന്‍മാന്‍ഡ് തീരുമാനിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനകള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വഴിവെച്ചിരിക്കുകയാണ്.അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന.

chennithala

പ്രതിപക്ഷ നേതാവെന്ന നിലയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രമേശ് ചെന്നിത്തലയുടെ പേരാണ് പലപ്പോഴും ഉയര്‍ന്നത്. എന്നാല്‍ അങ്ങനെയൊരു തീരുമാനം കോണ്‍ഗ്രസ് നേതൃതലത്തില്‍ എടുത്തിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

വിഷയത്തില്‍ ഉമ്മന്‍ചാണ്ടി നേരത്തെ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്നതില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയും ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതില്‍പ്രതികരിച്ച് കെസി വേണുഗോപാലും രംഗത്തെത്തിയിരുന്നു. രമേശ് ചെന്നിത്തല യുഡിഎഫിനേയും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസിനേയും ഫലപ്രഗമായി നയിക്കുന്നു. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കേരളം വിട്ടൊരു രാഷ്ട്രീയമില്ലെന്നായിരുന്നു കെസിയുടെ പ്രതികരണം.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം ലീഗ് ആഗ്രഹിക്കുന്നത് അതിമോഹമാണെന്നായിരുന്നു കുഞ്ഞാലികുട്ടി പറഞ്ഞത്. മുന്നണിയെ ആര് നയിക്കുമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. കൂട്ടായ പ്രവര്‍ത്തനമാണ് കേരളത്തിലുള്ളത്. യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടെന്നും അത് വലിച്ചു നീട്ടാതെ പരിഹരിക്കണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിനെ നേരിടും മുമ്പ് കോണ്‍ഗ്രസിനെ നേരെയാക്കണമെന്നുള്ള കുഞ്ഞാലികുട്ടിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നില്ലെന്ന് ബെന്നിബ്‌ഹെനാന്‍ പ്രതികരിച്ചു. യുഡിഎഫിനുള്ളില്‍ ചില കക്ഷികള്‍ തമ്മില്‍ പ്രശ്‌നമുണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ബെന്നിബെഹ്നാന്‍ പ്രതികരിച്ചു.

ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിലും ലീഗ് പ്രതികരണം രേഖപ്പെടുത്തി. മുല്ലപ്പള്ളി രാമചന്ദ്രന്റ് പ്രസ്താവന രാഷ്ടീയ വിമര്‍ശനത്തിന്റെ ഭാഗമാണെന്നും എന്നാല്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തുകയാണ് മുസലീം ലീഗ്. ലീഗ് എന്തായാലും ഇടത് മുന്നണിയില്‍ ചേരാനില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാടിനായി കാത്തിരിക്കുകയാണെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.

'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്; രാജ്യമെങ്ങും പ്രതിഷേധം ആളുന്നു'ചൗക്കിദാര്‍ ചൈനീസ് ഹെ'; മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്; രാജ്യമെങ്ങും പ്രതിഷേധം ആളുന്നു

ഇന്ത്യ- ചൈന സംഘർഷം: അതിർത്തിയിൽ ഉന്നത തല സൈനിക ചർച്ച പുരോഗമിക്കുന്നു, വെടിവെയ്പ്പ് ഉണ്ടായില്ലെന്ന്ഇന്ത്യ- ചൈന സംഘർഷം: അതിർത്തിയിൽ ഉന്നത തല സൈനിക ചർച്ച പുരോഗമിക്കുന്നു, വെടിവെയ്പ്പ് ഉണ്ടായില്ലെന്ന്

English summary
Ramesh Chennithala lead the UDF Said Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X