ഭൂമി കയ്യേറ്റ മാഫിയയെ മന്ത്രി മണി സഹായിക്കുന്നു..!! മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയേ പറ്റൂ..!!
തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എംഎം മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീകളെ അപമാനിച്ച് സംസാരിച്ച മണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

സ്ത്രീത്വത്തിന് അപമാനകരമായ പ്രസ്താവന നടത്തിയ എംഎം മണിക്ക് മന്ത്രിയെന്ന നിലയ്ക്ക് തുടരാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടു. ഇത് സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് എതിരെയാണ് എന്നും ചെന്നിത്തല യെച്ചൂരിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുക തുടങ്ങിയവയ്ക്ക് പൂര്‍ണമായും എതിരാണ് മന്ത്രിയുടെ പ്രവൃത്തി. മണി നടത്തിയ ഹീനമായ പരാമര്‍ശങ്ങള്‍ ജനങ്ങളില്‍ വലിയ അസംതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയയെ മന്ത്രി മണി സഹായിക്കുന്നതായും കത്തില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവരെ കര്‍ത്തവ്യം ചെയ്യുന്നതില്‍ നിന്നും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് മന്ത്രിമാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എതിരാണ്.

മണി നടത്തിയ പരാമര്‍ശങ്ങള്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ മണിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിച്ച് ജനരോഷം അവഗണിക്കുകയാണ്. ഈ സാഹചര്യത്തില്‍ മണിയെ പുറത്താക്കാന്‍ യെച്ചൂരി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications