കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമി കയ്യേറ്റ മാഫിയയെ മന്ത്രി മണി സഹായിക്കുന്നു..!! മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയേ പറ്റൂ..!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈ സമരക്കാര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എംഎം മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീകളെ അപമാനിച്ച് സംസാരിച്ച മണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

മന്ത്രിയായി തുടരാൻ അവകാശമില്ല

സ്ത്രീത്വത്തിന് അപമാനകരമായ പ്രസ്താവന നടത്തിയ എംഎം മണിക്ക് മന്ത്രിയെന്ന നിലയ്ക്ക് തുടരാനുള്ള ധാര്‍മ്മികമായ അവകാശം നഷ്ടപ്പെട്ടു. ഇത് സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങള്‍ക്ക് എതിരെയാണ് എന്നും ചെന്നിത്തല യെച്ചൂരിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

പാർട്ടി നയങ്ങൾക്കെതിര്

ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സ്ത്രീശാക്തീകരണത്തിന് ഊന്നല്‍ നല്‍കുക തുടങ്ങിയവയ്ക്ക് പൂര്‍ണമായും എതിരാണ് മന്ത്രിയുടെ പ്രവൃത്തി. മണി നടത്തിയ ഹീനമായ പരാമര്‍ശങ്ങള്‍ ജനങ്ങളില്‍ വലിയ അസംതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.

കയ്യേറ്റ മാഫിയയെ സഹായിക്കുന്നു

സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയയെ മന്ത്രി മണി സഹായിക്കുന്നതായും കത്തില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അവരെ കര്‍ത്തവ്യം ചെയ്യുന്നതില്‍ നിന്നും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് മന്ത്രിമാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എതിരാണ്.

യെച്ചൂരി ഇടപെടണം

മണി നടത്തിയ പരാമര്‍ശങ്ങള്‍ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ മണിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിച്ച് ജനരോഷം അവഗണിക്കുകയാണ്. ഈ സാഹചര്യത്തില്‍ മണിയെ പുറത്താക്കാന്‍ യെച്ചൂരി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

English summary
Ramesh Chennithala writes letter to Sitaram Yechuri against MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X