കോൺഗ്രസ് തലപ്പത്ത് വൻ അഴിച്ചുപണി; രമേശ് ചെന്നിത്തല എഐസിസി തലപ്പത്തേക്ക്? നിർണായക നീക്കം
തിരുവന്തപുരം; അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുളള നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പുതിയ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി എത്തിയേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പാർട്ടി തർക്കങ്ങളിൽ രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് പരിഹാരം കണ്ടതോടെ ഇത്തരം അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ നിലവിൽ കോൺഗ്രസ് താത്കാലിക അധ്യക്ഷ പദവിയിൽ സോണിയ ഗാന്ധി തന്നെ തുടരാനാണ് കോൺഗ്രസിലെ ഇപ്പോഴത്തെ പദ്ധതിയെന്നാണ് സൂചന.
എന്നാൽ പല നിർണായക അഴിച്ച് പണികൾ കൂടി ഉണ്ടായേക്കും. അതിൽ ചില നേതാക്കൾക്ക് സുപ്രധാന പദവികൾ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഉന്നത പദവികളിൽ ഒന്ന് രമേശ് ചെന്നിത്തലയ്ക്കാണ് കരുതിവെച്ചിരിക്കുന്നതെന്നാണ് സൂചന.
ടോക്കിയോ ഒളിംപിക്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

അധ്യക്ഷ തെരഞ്ഞെടുപ്പ്, പുതിയ അധ്യക്ഷന്‍ എന്നീ അജണ്ടകളായിരുന്ന വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് കോൺഗ്രസ് ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തിടുക്കപ്പെട്ട് നിയമനം നടത്തേണ്ടതില്ലെന്നാണ് പാർട്ടിയുടെ പുതിയ തിരുമാനം. രാഹുൽ ഗാന്ധിക്ക് നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ കൂടുതൽ സ്വാതന്ത്ര്യം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.

ഉത്തർപ്രദേശ് ഉൾപ്പെടെ അടുത്ത വർഷം 7 സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് ഈ തിരഞ്ഞെടുപ്പുകൾ എല്ലാം കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ മുന്നൊരുക്കം വേണമെന്നതാണ് കോൺഗ്രസ് തിരുമാനം. അതിന് രാഹുൽ മുഴുവൻ സംസ്ഥാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

അധ്യക്ഷ സ്ഥാനം എന്ന അധിക ചുമതല ഇല്ലേങ്കിൽ കൂടുതൽ മികച്ച രീതിയിൽ രാഹുലിന് പ്രവർത്തിച്ചേക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരുമെങ്കിലും പുതുതായി നാല് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാനാണ് കോൺഗ്രസ് തിരുമാനം. പാർലമെന്റ് വർഷകാല സമ്മേളനം കഴിയുമ്പോഴേക്കും നിയമനം നടത്തി പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യം.

ഗുലാം നബി ആസാദ്, കമല്‍നാഥ്, സച്ചിന്‍ പൈലറ്റ്, രമേശ് ചെന്നിത്തല എന്നി പേരുകളാണ് ഇതിനായി പരിഗണിക്കുന്നതാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ് നിൽക്കുന്ന സച്ചിന് നേരത്തേ തന്നെ സുപ്രധാന പദവി ഹൈക്കമാന്റ് വാഗ്ദാനം ചെയ്തിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാത്തതിൽ ചെന്നിത്തലയും അതൃപ്തിയിലാണ്. ഇതുകൂടി പരിഗണിച്ചാണ് ചെന്നിത്തലയ്ക്ക് അവസരം നൽകിയേക്കുക.

നേതൃസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയ ചെന്നിത്തലയ്ക്ക് പുതിയ പദവികളൊന്നും ദേശീയ നേതൃത്വം നൽകിയിരുന്നില്ല. ഇതോടെ ചെന്നിത്തലയെ കേന്ദ്ര നേതൃത്വത്തിലേക്ക് ഉൾപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിലേയോ ഗുജറാത്തിലേയോ ചുമതലയുള്ള എഐസിസി ജനറവ്‍ സെക്രട്ടറിയായി നിയമിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ കേന്ദ്രനേതൃത്വത്തിലേക്ക് ഇല്ലെന്നായിരുന്നു ചെന്നിത്തലയുടെ നിലപാട്. അതേസമയം ചെന്നിത്തലയ്ക്ക് കേരളത്തിന്റെ പൂർണ ചുമതല നൽകുന്ന വിധത്തിലുള്ള നിയമനം ആണ് ഇപ്പോൾ കേന്ദ്ര നേതൃത്വം നടത്താൻ ഒരുങ്ങുന്നതെന്നാണ് വിവരം. രാജ്യത്തെ നാല് മേഖലകളാക്കി തിരിച്ച് ഓരോ വർക്കിംഗ് പ്രസിഡന്റുമാർക്കും ചുമതല നൽകാനാണ് തിരുമാനം. ചെന്നിത്തലയെ കേരളം കേന്ദ്രമാക്കി പ്രവർത്തിക്കാൻ അനുവദിക്കും.
അതേസമയം അത്തരം ഒരു തിരുമാനം ഹൈക്കമാന്റ് അറിയിച്ചാൽ ചെന്നിത്തല എതിർപ്പ് പ്രകടിപ്പിച്ചേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം രമേശ് ചെന്നിത്തലയെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയാൽ ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ കേന്ദ്രനേതൃത്വം പുനരാലോചന നടത്തിയേക്കുമോയെന്നതും ഉറ്റുനോക്കപ്പെടുന്നുണ്ട്. നിലവില്‍ ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ഉമ്മന്‍ചാണ്ടി. പദവിയിൽ തുടരാനാണ് ഉമ്മൻചാണ്ടിക്ക് താത്പര്യം.

എങ്കിലും കേരളത്തിൽ നിന്നും കൂടുതൽ നേതാക്കളെ ദേശീയ നേതൃത്വത്തിൽ ഉൾപ്പെടുത്തുന്നതിനോട് പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾക്ക് എതിർപ്പുണ്ട്. കെ സി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി എന്നീ രണ്ട് ജനറല്‍ സെക്രട്ടറിമാരാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ളത്. ഇത് കൂടാതെ ഒരാൾക്ക് പുതിയ പദവിയെന്നത് നേതാക്കൾ അംഗീകരിക്കില്ല. ഇതിന്റെ ഭാഗമായി ഉമ്മൻചാണ്ടിയെ മാറ്റി നിർത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
Recommended Video
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications