യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കും; സംഘടനാ തെരഞ്ഞെടുപ്പില്‍ ഉറച്ച് ഉമ്മന്‍ ചാണ്ടി
രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനെന്ന് സമ്മതിച്ച അദ്ദേഹം സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഉഴലുമ്പോഴും സംഘടനാ തെരഞ്ഞെടുപ്പ് വേണം എന്ന തന്റെ നിലപാടില്‍ ഉറച്ച് ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താതെ യുഡിഎഫ് യോഗത്തില്‍ സംബന്ധിക്കില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. എന്നാല്‍ ഇക്കര്യത്തില്‍ ഉമ്മന്‍ ചാണ്ടി തന്റെ നിലപാട് മയപ്പെടുത്തിയതായാണ് പുതിയ വിവരം.

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് മയപ്പെടുത്തിയത്. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി പുനസംഘടനയില്‍ എ ഗ്രൂപ്പിന്റെ പ്രാതിനിത്യം കുറഞ്ഞതിലുള്ള അതൃപ്തിയും അദ്ദേഹം വ്യക്തമാക്കി.

തലമുറ മാറ്റം മുന്നില്‍ കണ്ട് നടത്തുന്ന പുനസംഘടനയെ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ സ്വാഗതം ചെയ്യുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ അധികാരത്തില്‍ കടിച്ചു തൂങ്ങരുതെന്നാണ് യുവ നേതാക്കള്‍ ആഗ്രഹിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications