മോദി ആര്‍എസ്എസിന്റെ ചൗക്കീദാറെന്ന് ചെന്നിത്തല !!!ജനങ്ങള്‍ക്കുണ്ടാക്കിയ മുറിവ് വളരെ വലുത്
അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇതിന് വലിയ വിലകൊടുക്കേണ്ടി വരും
തിരുവനന്തപുരം: മൂന്ന് വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തിനുണ്ടാക്കായി മുറിവു വളരെ വലുതാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലേറിയ മേദി സര്‍ക്കാര്‍ രാജ്യത്തെ മതേതര ചട്ടക്കൂടിനെയും ബഹുസ്വര സംസ്‌കാരത്തെയും പാടെ തൂത്തെറിയാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്നു ചെന്നിത്തല ആരോപിച്ചു.അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് കടുത്ത തിരിച്ചടിയാകും നേരിടേണ്ടി വരുന്നതെന്നു ചെന്നിത്തല പറഞ്ഞു.


മോദി ആര്‍എസ്എസിന്റെ ചൗക്കീര്‍ദാര്‍
ബിജെപി സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രധാനമന്ത്രി ആര്‍എസ്എസിന്റെ ചൗക്കീര്‍ദാര്‍ മാത്രമായി ഒതുങ്ങുകയാണ്

ജനങ്ങളെ പാവകളാക്കിയുള്ള ഭരണം
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജനങ്ങള്‍ എന്ത് ചിന്തിക്കണം എന്ത് ഭക്ഷിക്കണമെന്നെക്കെ ഭരണകൂടം തീരുമാനിക്കുന്ന സ്ഥിതിയായി. ഗോ നിരോധനത്തിന്റെ പേരും പറഞ്ഞു രാജ്യത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റി.

നോട്ടു നിരോധനം
രാജ്യത്ത് നിന്നു 1000, 500, രൂപ നോട്ടുകള്‍ നിരോധിച്ചു ജനങ്ങളെ മുഴുവന്‍ തെരുവിലിറക്കി.രാജ്യത്ത് നിന്നു കള്ളപ്പണം നിരോധിക്കല്‍ എന്ന വ്യാജേനെ സാധാരണക്കര്‍ക്ക് അവസാനമില്ലാത്ത ദുരിതം നല്‍കി കുത്തക മുതലാളിമാര്‍ക്കും കള്ളപ്പണക്കാര്‍ക്കും പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.

താളം തെറ്റി സഹകരണമേഖല
നോട്ടു നിരോധനത്തിലൂടെ സഹകരണമേഖലയെ തകര്‍ക്കുകയും കോര്‍പ്പറേറ്റുകല്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.

സഹകരണ മേഖലയിലെ തകര്‍ച്ച
നോട്ടു നിരോധനത്തിലൂടെ സഹകരണമേഖലയെ തകര്‍ക്കുകയും കോര്‍പ്പറേറ്റുകല്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.

യുപിഎ സര്‍ക്കാര്‍
ഒന്നും രണ്ടും യുപിഎ സര്‍ക്കാര്‍ തുടങ്ങി വച്ച വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങഴും ഏറ്റെടുത്തു നടത്താനുള്ള കഴിവുപോലും മോദി സര്‍ക്കാരിനില്ല.

വാഗ്ദാനത്തില്‍ മാത്രമായി തൊഴില്‍ അവസരം
ബിജെപി സര്‍ക്കാര്‍ അധകാരത്തില്‍ വന്നപ്പോള്‍ ഒരു വര്‍ഷം ഒരു കോടി തൊഴില്‍ നല്‍കുമെന്നു വാഗ്ദാനം നല്‍കിയിുരുന്നു. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ടെ് 3.8 കോടി ജനങ്ങള്‍ക്കു മാത്രമാണ് തൊഴില്‍ നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക
ഗോസംരക്ഷകര്‍ക്ക് കടിഞ്ഞാണ്‍!! ഇന്ത്യയില്‍ ഇനി കന്നുകാലികളെ കൊല്ലാന്‍ പാടില്ല?മോദി പണിപറ്റിച്ചു!!..കൂടുതല്‍ വായിക്കാന്‍












Click it and Unblock the Notifications