Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരെങ്കിലും ഐ ഫോൺ ഉപയോഗിച്ചാൽ പാർട്ടിക്ക് പുറത്ത്; തട്ടിപ്പുകാർ അകത്ത്, ഇതാണ് സിപിഎമ്മെന്ന്...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനോയ് കോടിയേരിക്കെതിരേയുള്ള സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളിയ മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറ‍ഞ്ഞു.

"ആരോപണം വന്നാല്‍ അന്വേഷിക്കില്ല എന്ന് പറയുന്നത് അധാര്‍മ്മികമാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ്. കേരള ചരിത്രത്തില്‍ കേട്ടു കേല്‍വിപോലുമില്ലാത്തതാണത്" എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് എന്തോ മറച്ച് വെക്കാനുണ്ടെന്നത് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മോണ്ട്‌ ബ്ലാങ്ക് പേനയും ഐ ഫോണും

മോണ്ട്‌ ബ്ലാങ്ക് പേനയും ഐ ഫോണും

മോണ്ട്‌ ബ്ലാങ്ക് പേനയും ഐ ഫോണും ഉപയോഗിച്ച് ആഢംബര ജീവിതം നയിച്ചതിന്റെ പേരില്‍ ദേശീയ നേതൃത്വം ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ ആഡംബര കാര്‍ വാങ്ങുകയും 13 കോടി തട്ടിപ്പ് നടത്തുകയും ചെയ്ത പാര്‍ട്ടി സെക്രട്ടറിയുടെ മകനെ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സാമാന്യ നീതി നിഷേധം

സാമാന്യ നീതി നിഷേധം

മുഖ്യമന്ത്രിക്ക് വിഷയം ഉന്നയിച്ച് കത്തു നൽകുമെന്നും ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം ഉന്നയിക്കുന്ന പോലെയുള്ള അന്വേഷണം നടത്തില്ലെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഈ നിലപാട് സാമാന്യ നീതി നിഷേധമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമം

പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമം

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകനായ ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഊര്‍ജിത ശ്രമം നടക്കുന്നതായാണ് സൂചനകൾ. ഇതിനു വേണ്ടി തലസ്ഥാനത്ത് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടക്കുകയാണ്. പാര്‍ട്ടിക്ക് കടുത്ത തലവേദനയായി മാറിയ സംഭവം എത്രയും വേഗം ഒത്തുതീര്‍ക്കാനായി സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുള്ളവരാണ് ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

ഇടപാടുണ്ടായിരുന്നു.

ഇടപാടുണ്ടായിരുന്നു.

എനിക്ക് ദുബായിലെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാഹുലമായി 30 ലക്ഷം ദിര്‍ഹത്തിന്റെ (5.5കോടി രൂപ) സാമ്പത്തിക ഇടപൊടുണ്ടായിരുന്നു. ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് തുടങ്ങിയ സംരംഭത്തില്‍ അദ്ദേഹം 30 ലക്ഷം ദിര്‍ഹം നിക്ഷേപിച്ചു. ഞാന്‍ ഈടായി അത്രയും ദിര്‍ഹത്തിന്റെ ചെക്ക് നല്‍കി. പക്ഷേ ഞങ്ങളുടെ സംരംഭം പരാജയപ്പെട്ടു. പല തവണയായി ഞാന്‍ രാഹുലിനു 20 ലക്ഷം ദിര്‍ഹം തിരിച്ചു നല്‍കി. ഇനി നല്‍കാനുള്ളത് 10 ലക്ഷം ദിര്‍ഹം മാത്രമാണ്. അത് എപ്പോള്‍ വേണമെങ്കിലും തരമാമെന്നു ഞാന്‍ അറിയിച്ചിരുന്നു. ആ തുക തരുമ്പോള്‍ ചെക്ക് തിരിച്ചു തരമാണെന്നു രാഹുല്‍ സമ്മതിച്ചതാണ്. പിന്നീടാണ് ഞാന്‍ നാട്ടിലേക്ക് മടങ്ങിയതെന്ന വിശദീകരണമാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+