കൊറോണ വൈറസ്; രോഗ ബാധിതരെ ഒറ്റപ്പെടുത്തി അക്രമിക്കരുതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊറോണ വൈറസ് ബാധിതരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇറ്റലിയില്‍ നിന്നും വന്ന റാന്നി സ്വദേശികള്‍ രോഗ വിവരങ്ങൾ മറച്ച് വെച്ചതാണ് സ്ഥിതി വഷളാകാൻ കാരണം എന്നാണ് ആരോഗ്യ വകുപ്പും, ജില്ലാ ഭരണകൂടവും പറയുന്നത്. ഇത് ഇവർക്കെതിരെ ഉള്ള വല്യ സൈബർ ആക്രമണത്തിനും, സാമൂഹ്യമായ ഒറ്റപ്പെടുത്തലിനും കാരണമായിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറയുന്നു.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ഇവർ എയർ പോർട്ടിൽ എത്തിയപ്പോൾ തന്നെ ഇറ്റലിയിൽ നിന്നാണ് വരുന്നത് എന്ന് അധികൃതരെ അറിയിച്ചു എന്നാണ്. അപ്പോൾ നമ്മുടെ നിരീക്ഷണ സംവിധാനങ്ങൾക്കും ചില കുറവുകൾ സംഭവിച്ചിട്ടുണ്ടാകാം. അതും സ്വാഭാവികമാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കോവിഡ് 19 അഥവാ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപെട്ട് നാമെല്ലാം ശ്രദ്ധിക്കണ്ട ചില കാര്യങ്ങൾ ഉണ്ട്. പൊതുവായായി എടുക്കേണ്ട മുൻ കരുതലുകളെ കുറിച്ച് ഇപ്പോൾ നല്ല രീതിയിൽ ഉള്ള പ്രചരണം നടക്കുന്നുണ്ട്. അനുബന്ധമായ ചില കാര്യങ്ങൾ ആണ് എനിക്ക് സൂചിപ്പിക്കുവാനുള്ളത്.

ഇറ്റലിയിൽ നിന്ന് വന്ന റാന്നി സ്വദേശികളിൽ നിന്നാണ് ഇപ്പോൾ പടർന്ന് പിടിക്കുന്ന രണ്ടാം ഘട്ടത്തിന്റെ തുടക്കം എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇവർ രോഗ വിവരങ്ങൾ മറച്ച് വെച്ചതാണ് സ്ഥിതി വഷളാകാൻ കാരണം എന്നാണ് ആരോഗ്യ വകുപ്പും, ജില്ലാ ഭരണകൂടവും പറയുന്നത്. ഇത് ഇവർക്കെതിരെ ഉള്ള വല്യ സൈബർ ആക്രമണത്തിനും, സാമൂഹ്യമായ ഒറ്റപ്പെടുത്തലിനും കാരണമായിട്ടുണ്ട്.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ഇവർ എയർ പോർട്ടിൽ എത്തിയപ്പോൾ തന്നെ ഇറ്റലിയിൽ നിന്നാണ് വരുന്നത് എന്ന് അധികൃതരെ അറിയിച്ചു എന്നാണ്. അപ്പോൾ നമ്മുടെ നിരീക്ഷണ സംവിധാനങ്ങൾക്കും ചില കുറവുകൾ സംഭവിച്ചിട്ടുണ്ടാകാം. അതും സ്വാഭാവികമാണ്. അത് കൊണ്ട് ഈ അവസരത്തിൽ അസുഖ ബാധിതരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് നമ്മൾ ഒഴിവാക്കണം.
അല്ലെങ്കിൽ രോഗ ലക്ഷണങ്ങൾ ഉള്ളവർ സാമൂഹ്യമായ ഒറ്റപ്പെടൽ ഭയന്ന് മിണ്ടാതിരിക്കാനുള്ള സാധ്യത ഉണ്ട്. നമ്മൾ ഇപ്പോൾ ചെയ്യണ്ടത് അനാവശ്യമായ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക, അതേപോലെ എയർപോർട്ട് പോലുള്ള എൻട്രി പോയിന്റുകളിൽ വ്യവസ്ഥാപിതമായ സംവിധാനങ്ങൾ ശക്തിപെടുത്തുക എന്നതാണ്.
ഒരുമിച്ച് നിൽക്കണ്ട സമയമാണ്. അതിജീവനമാണ് പ്രധാനം.












Click it and Unblock the Notifications