കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു പാകിസ്താന്‍ പ്രസ്താവന ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്: രമേശ് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശശിതരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ പ്രസ്താവന ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന തിരുത്തി എഴുതി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കും. മതേതരത്വത്തെ തകര്‍ക്കുന്ന നിലയിലാണ് എന്‍ ഡി എ സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നത്. വീണ്ടും ബി.ജെ.പി അധികാരത്തില്‍ എത്താതിരിക്കാനുള്ള മുന്നറിയിപ്പായി വേണം തരൂരിന്റെ പ്രസ്താവനയെ കാണാന്‍. മറിച്ച് വിവാദമാക്കേണ്ട കാര്യമില്ലെന്നും തങ്ങള്‍ നേരത്തെ ചൂണ്ടികാണിച്ചതാണിതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രസ്താവനക്കെതിരെ വ്യത്യാസ്ത അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികം മാത്രമാണ്. മതത്തിനും മതാചാരങ്ങള്‍ക്കും കോണ്‍ഗ്രസ് എതിരല്ല. സിപിഎം രാമായണ മാസാചരണവും ശ്രീകൃഷ്ണ ജയന്തിയുമെല്ലാം ആചരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്. ഇത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

chennithala

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ് ഡി പിഐയുടെ വോട്ട് സിപിഎം വാങ്ങിയതു കൊണ്ടാണ് അഭിമന്യു വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ എസ് ഡി പി ഐയുമായി ചേര്‍ന്നാണ് സിപിഎം ഭരണം കൈയാളുന്നത്. ഈ പിന്തുണ ഒഴിവാക്കാന്‍ സിപിഎം തയാറുണ്ടോ എന്ന് കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

English summary
ramesh chennithala on hindhu pakisthan statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X