5 മണ്ഡലങ്ങളിലും യുഡിഎഫ് വിജയം ഉറപ്പ്; തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണി സജ്ജമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പുകളെ നേരിടാന്‍ യുഡിഎഫ് സജ്ജമാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ ദുര്‍ഭരണത്തിനെതിരെ വിധിയെഴുതാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണ്. സര്‍ക്കാറിന്‍റെ ഇത്രയും നാളത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റമുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. സംസ്ഥാന ഭരണകൂടത്തിന്‍റെ വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പുകള്‍. മഞ്ചേശ്വരത്ത് ഇതിന് മുന്നെ തിരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ച് ബിജെപിയാണ് തിരഞ്ഞെടുപ്പ് വൈകിപ്പിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതി ഇന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. സെപ്തംബര്‍ 23 ന് വിജ്ഞാപനം പുറപ്പെടുവിക്കും. സെപ്തംബര്‍ 30 വരെ പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ 1 നായിരിക്കും സൂക്ഷമ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 3. ഒക്ടോബര്‍ 21 ന് നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ 24 നായിരിക്കും.












Click it and Unblock the Notifications