കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ ഇടപാടെന്ന് രമേശ് ചെന്നിത്തല

Google Oneindia Malayalam News

റാഫേല്‍ ഇടപാടില്‍ മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഒലാദിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദ്ദേശിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണെന്നായിരുന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.

മോദി നടത്തിയ അഴിമതി തെളിയിക്കുന്നതാണ് ഒലാദിന്റെ വെളിപ്പെടുത്തല്‍. പ്രതിരോധ മന്ത്രി പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. സത്യം ഒരോന്നായി പുറത്തു വരികയാണ് രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. രാജ്യം കണ്ടഏറ്റവും വലിയ അഴിമതിയാണ് റാഫേല്‍ ഇടപാടെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കുറിപ്പിന്റെ വിശദമായ രൂപം ഇങ്ങനെ..

ഇന്ത്യാ സര്‍ക്കാരാണെന്ന്

ഇന്ത്യാ സര്‍ക്കാരാണെന്ന്

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് റാഫേൽ ഇടപാട്.

റഫാല്‍ കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ നിര്‍ദ്ദേശിച്ചത് ഇന്ത്യാ സര്‍ക്കാരാണെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സാ ഒലാന്ദ് തന്നെ വ്യക്തമാക്കിയതോടെ പ്രധാന മന്ത്രിയുടെ കള്ളക്കളിയാണ് പുറത്തു വന്നിരിക്കുന്നത്.

ആയിരക്കണക്കിന് കോടികളുടെ കരാര്‍

ആയിരക്കണക്കിന് കോടികളുടെ കരാര്‍

വിമാന നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എല്ലിനെ തഴഞ്ഞിട്ടാണ് പന്ത്രണ്ട് ദിവസം മുന്‍പ് മാത്രം രൂപീകരിച്ച റിലയന്‍സ് കമ്പനിക്ക് ആയിരക്കണക്കിന് കോടികളുടെ കരാര്‍ നല്‍കിയത്.കരാർ
പ്രഖ്യാപിക്കുന്ന സമയത്തു ഈ കമ്പനിക്ക് ഫൈറ്റെർ ജെറ്റുകൾ നിർമിക്കാനുള്ള ലൈസൻസ് പോലും ഉണ്ടായിരുന്നില്ല.

ഇതോടെ പൊളിഞ്ഞിരിക്കുന്നത്

ഇതോടെ പൊളിഞ്ഞിരിക്കുന്നത്

2015 ഏപ്രില്‍ 10 ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പാരീസില്‍ വച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കരാര്‍ കാര്യം പ്രഖ്യാപിച്ചത്. റാഫല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ തിരഞ്ഞെടുത്തതെന്ന ബി.ജെ.പി സര്‍ക്കാരിന്റെ ഇതുവരെയുള്ള വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

ചര്‍ച്ച നടത്തിയ മുന്‍ പ്രസിഡന്റ്

ചര്‍ച്ച നടത്തിയ മുന്‍ പ്രസിഡന്റ്

ചര്‍ച്ച നടത്തിയ മുന്‍ പ്രസിഡന്റ് തന്നെ സത്യം പുറത്തു വിടുമ്പാള്‍ അതിന് ആധികാരികത വര്‍ദ്ധിക്കുന്നു. യു പി എ സര്‍ക്കാരിന്റെ കാലത്താണ് 126 റാഫേല്‍ പോര്‍ വിമാനങ്ങളും അവയുടെ സാങ്കേതിക വിദ്യയും ഇന്ത്യക്ക് കൈമാറുന്ന തരത്തില്‍ കരാറിന് ശ്രമിച്ചത്. പൊതുമേഖലാ സ്ഥാപനമായ ബാംഗ്ളൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍ 108 എണ്ണം നിര്‍മിക്കുകയും ബാക്കി 18 എണ്ണം ഫ്രാന്‍സ് കൈമാറുകയും ചെയ്യണമെന്നായിരുന്നു പദ്ധതി.

126യുദ്ധ വിമാനം എന്നുള്ളത് 36 ആയി

126യുദ്ധ വിമാനം എന്നുള്ളത് 36 ആയി

എന്നാല്‍ മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ 126യുദ്ധ വിമാനം എന്നുള്ളത് 36 ആയി വെട്ടിക്കുറക്കുകയും ഇത് മുഴുവന്‍ ഫ്രാന്‍സില്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയുമാണുണ്ടായത്. യു.പി.എ കാലത്ത് 590 കോടി രൂപയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന വിമാനത്തിന്റെ വില 1690 കോടിയായി ഉയര്‍ന്നതെങ്ങനെയെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.

രാജ്യത്തെ വഞ്ചിക്കുക

രാജ്യത്തെ വഞ്ചിക്കുക

മാത്രമല്ല സാങ്കേതിക വിദ്യ കൈമാറണ്ട എന്നും തീരുമാനിച്ചു. യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ സ്വയം പര്യാപ്തത നേടുക എന്ന യു.പി.എ സര്‍ക്കാരിന്റെ നയം അട്ടിമറിക്കുകയായിരുന്നു ഇതിലൂടെ ബി.ജെ.പി സര്‍ക്കാർ ചെയ്തത്.ഇതിലൂടെ പ്രധാന മന്ത്രി രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്.

English summary
ramesh chennithala on rafale deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X