കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഒരു പൊരി വീണാല്‍ പൊട്ടിത്തെറിക്കാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ചെന്നിത്തല

Google Oneindia Malayalam News

പൊലീസിന്റെ ഹെല്‍മറ്റും ജാക്കറ്റും ധരിപ്പിച്ച് യുവതിയെ പൊലീസ് സന്നിധാനത്തെത്തിച്ചത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ കനത്ത ബന്തവസ്സില്‍ മറ്റൊരു യുവതിയെയും എത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഭക്തജനങ്ങളോട് വാശി തീര്‍ക്കുന്നത് പോലെയാണ് ഇത് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് കമാന്റോ ഓപ്പറേഷനാണോ? അതാണോ സുപ്രീം കോടതി വിധി? വിശ്വാസികളെയാണോ സര്‍ക്കാര്‍ സന്നിധാനത്തെത്തിച്ചത്? എന്ന ചോദ്യവും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിപക്ഷ നേതാവ് ഉയര്‍ത്തി.. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കേരളാ പൊലീസ് ആക്ട്

കേരളാ പൊലീസ് ആക്ട്

കേരളാ പൊലീസ് ആക്ട് 43 (4), (5) അനുസരിച്ച് പൊലീസ് വേഷം മറ്റാരെയും ധരിപ്പിക്കാന്‍ പാടില്ല. ഇവിടെ പൊലീസ് തന്നെയാണ് ധരിപ്പിച്ചു. ഇതിന് ഉത്തരവാദിയായ പൊലീസ് ഓഫീസര്‍ക്ക് ആറു മാസം തടവ് ശിക്ഷയോ 2000 രൂപ പിഴയോ രണ്ടും കൂടയോ ലഭിക്കാം. അതിനാല്‍ ഇതിന് നേതൃത്വം നല്‍കി ഐ.ജി ശ്രീജിത്ത് അടക്കമുള്ള പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ കേസെടുക്കണം.

പതിനെട്ടാം പടിക്ക് താഴെ

പതിനെട്ടാം പടിക്ക് താഴെ

വളരെ ദുഖകരവും ദൗര്‍ഭാഗ്യകരവുമായ സംഭവ വികാസങ്ങളാണ് ശബരിമലയിലുണ്ടായത്. ഒരിക്കലും ഇത് നടക്കാന്‍ പാടില്ലാത്തതായിരുന്നു. പരിപാവനമായ പതിനെട്ടാം പടിക്ക് താഴെ പൂജാകര്‍മ്മങ്ങള്‍ നിര്‍ത്തി വച്ച് പരികര്‍മ്മികള്‍ പ്രതിഷേധം നടത്തി. ക്ഷേത്രം അടച്ചിടേണ്ടി വരുമെന്ന് തന്ത്രിക്ക് തന്നെ മുന്നറിയിപ്പ് നല്‍കേണ്ടി വന്നു.

സംസ്ഥാനത്ത് ഒരു പൊരി വീണാല്‍

സംസ്ഥാനത്ത് ഒരു പൊരി വീണാല്‍

സര്‍ക്കാരിന്റെ വിവേക ശൂന്യമായ നടപടിയാണ് ഇതെല്ലാം വരുത്തി വച്ചത്.സംസ്ഥാനത്ത് ഒരു പൊരി വീണാല്‍ പൊട്ടിത്തെറിക്കാവുന്ന അവസ്ഥയാണ് മൂന്ന് നാല് ദിവസമായ നിലനില്‍ക്കുന്നത്. ഈ അവസ്ഥയെ തണുപ്പിക്കാനുള്ള നടപടികളാണ് ഉത്തരവാദിത്തമുള്ള ഒരു ഭരണകൂടം ചെയ്യേണ്ടത്. പകരം അത് ആളിക്കത്തിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

തുടക്കം മുതല്‍

തുടക്കം മുതല്‍

വിവേകശൂന്യമായ ഒരു മന്ത്രിസഭ അധികാരത്തിലുണ്ടായാല്‍ എന്തൊക്കെ സംഭവിക്കാം എന്നതിന് തെളിവാണ് ഇതൊക്കെ.തുടക്കം മുതല്‍ തന്നെ പ്രശ്‌നം പരിഹരിക്കാനല്ല, വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അത് ഇങ്ങനെ...

സുപ്രീംകോടതിയില്‍

സുപ്രീംകോടതിയില്‍

1. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങള്‍ നിലനിര്‍ത്തണമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ച് സ്ത്രീകള്‍ക്കുള്ള പ്രവേശന നിയന്ത്രണം എടുത്തുകളണമെന്ന് സുപ്രീംകോടതിയില്‍ പിണറായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

വിധി വന്ന പാടെ

വിധി വന്ന പാടെ

2. സുപ്രീംകോടതി വിധി വന്ന പാടെ അത് നടപ്പാക്കുന്നതിന് അമിതമായ ഉത്സാഹം കാട്ടി. വിധി വന്ന അതേ ദിവസം തന്നെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഒരുക്കം തുടങ്ങി.

3. റിവ്യൂ ഹര്‍ജി കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മാത്രമല്ല അതിന് തയ്യാറായ ദേവസ്വം ബോര്‍ഡിനെയും പ്രസിഡന്റിനെയും വിരട്ടി പിന്തിരിപ്പിച്ചു.

ഏകപക്ഷീയമായി മുന്നോട്ട് നീങ്ങി

ഏകപക്ഷീയമായി മുന്നോട്ട് നീങ്ങി

4. യുവതികളെ പ്രവേശിപ്പിക്കുന്നത് കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം സര്‍ക്കാര്‍ കണക്കിലെടുക്കാതെ ഏകപക്ഷീയമായി മുന്നോട്ട് നീങ്ങി. ഒരു സമാവായത്തിന് പോലും ശ്രമിച്ചില്ല.

 നട തുറക്കുന്നതിന് രണ്ടു ദിവസം മുമ്പ്

നട തുറക്കുന്നതിന് രണ്ടു ദിവസം മുമ്പ്

5. ശബരിമല നട തുറക്കുന്നതിന് രണ്ടു ദിവസം മുമ്പ് തന്നെ നിലയ്ക്കലും പമ്പയും സംഘര്‍ഷഭരിതമായിട്ടും അത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

6. സംഘപരിവാര്‍ ശക്തകള്‍ നിലയ്ക്കലും പമ്പയിലും വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുകയും മാദ്ധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നിന്നു.

പൊലീസ് സേനയെ രംഗത്തിറക്കിയത്

പൊലീസ് സേനയെ രംഗത്തിറക്കിയത്

7. ഒടുവില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ എത്തിയപ്പോള്‍ മാത്രമാണ് ശക്തമായ പൊലീസ് സേനയെ രംഗത്തിറക്കിയത്.

8. ഏറ്റവും ഒടുവില്‍ സ്ഥിതി സങ്കീര്‍ണ്ണമായി നില്‍ക്കുമ്പോള്‍ യുവതികളെ പൊലീസ് ഒളിച്ച് സന്നിധാനത്തെത്തിച്ച് സ്ഥിതി വീണ്ടും വഷളാക്കി.

സര്‍ക്കാര്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്

സര്‍ക്കാര്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്

സംസ്ഥാനത്ത് ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാര്‍ ഇങ്ങനെയാണോ പ്രവര്‍ത്തിക്കേണ്ടത്? ഇത്ര വഷളായ അവസ്ഥയായിട്ടും വിദേശത്ത് നിന്ന് മുഖ്യമന്ത്രി മടങ്ങി വരുന്നില്ല. മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നത. സംസ്ഥാനത്ത ഭരണ കൂടം എന്നൊന്ന് ഇല്ലാത്ത അവസ്ഥ. സങ്കുചിതമായ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി കുടില തന്ത്രം പ്രയോഗിച്ച സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിരിക്കുന്നു.

ബി.ജെ.പിയെ വളര്‍ത്തിയാല്‍

ബി.ജെ.പിയെ വളര്‍ത്തിയാല്‍

ബി.ജെ.പിയെ വളര്‍ത്തിയാല്‍ ജനാധിപത്യ മതേതര ശക്തികളെ തളര്‍ത്താമെന്നും അത് തിരഞ്ഞുടുപ്പില്‍ ഇടതു മുന്നണിക്ക് ഗുണമാവും എന്ന് കുടില രാഷ്ട്രീയ തന്ത്രമാണ് സി.പി.എം പ്രയോഗിച്ചത്. ഇത് തീക്കളിയാണെന്ന് കഴിഞ്ഞ ദിവസം തന്നെ ഞാന്‍ പറഞ്ഞിരുന്നു. അത് തന്നെ സംഭവിച്ചു.

വര്‍ഗ്ഗീയത വളര്‍ത്താനുള്ള ശ്രമം

വര്‍ഗ്ഗീയത വളര്‍ത്താനുള്ള ശ്രമം

മുഖ്യമന്ത്രി വര്‍ഗ്ഗീയത വളര്‍ത്താനുള്ള ശ്രമമാണ് നടത്തിയത്. അത് ശരിയല്ല. എല്ലാവരെയും ഒന്നു പോലെ കാണേണ്ടയാളല്ലേ അദ്ദേഹം. ഒരു പാര്‍ട്ടിയുടെ സെക്രട്ടറി അല്ല മുഖ്യമന്ത്രിയാണ് അദ്ദേഹം. ബി.ജെ.പിയും ആര്‍.എസ്.എസും പ്രശ്‌നം ആളിക്കത്തിച്ച് വര്‍ഗ്ഗീയ ധ്രൂവീകരണത്തിനാണ് ശ്രമിക്കുന്നത്. ഇടതു സര്‍ക്കാര്‍ അതിനുള്ള എല്ലാ സഹായവും ചെയ്യുന്നു.

സംഘര്‍ഷ ഭൂമിയാക്കുന്നു

സംഘര്‍ഷ ഭൂമിയാക്കുന്നു

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും ചേര്‍ന്ന് ശബരിമലയെയും സംസ്ഥാനത്തെയും സംഘര്‍ഷ ഭൂമിയാക്കുന്നു. ശബരിമല വിഷയത്തില്‍ പ്രധാന മന്ത്രിക്ക് എന്താണ് പറയാനുള്ളത്. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറുണ്ടോ?

പക്വമായ സമീപനം സ്വീകരിക്കണം

പക്വമായ സമീപനം സ്വീകരിക്കണം

സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും പക്വമായ സമീപനം സ്വീകരിക്കണം.യു.ഡി.എഫ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഈ പ്രശ്‌നം പക്വതയോടെ കൈകാര്യം ചെയ്തു ഒരു പ്രതിസന്ധിയും ഉണ്ടാകാതെ പരിഹരിക്കുമായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

രമേശ് ചെന്നിത്തല

English summary
ramesh chennithala on sabarimal issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X