കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയുടെ ഘാതകരായ സംഘ് പരിവാർ; ഗാന്ധിയൻ ആദർശങ്ങൾ കുഴിച്ചു മൂടുന്നു; ചെന്നിത്തല

  • By Sreejith Kk
Google Oneindia Malayalam News

വടകര:ഗാന്ധിയുടെ ഘാതകരായ സംഘ് പരിവാർ-ബി.ജെ.പിയും ചേർന്ന് രാജ്യത്ത് ഗാന്ധിയൻ ആദർശങ്ങളെ കൊന്ന് കുഴിച്ചു മൂടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാമസേനയുടെ പ്രത്യേക വിമാനത്തിലിരുന്ന് ഉപവസിക്കുകയും,പാർട്ടി അധ്യക്ഷൻ അമിത് ഷാ രണ്ട് മണിക്കൂർ ഉപവാസം കർണ്ണാടകത്തിൽ നടത്തിയതിനേയും ചെന്നിത്തല പരിഹസിച്ചു

 ramsehchennithala

യൂത്ത് കോൺഗ്രസ്സ് വടകര പാർലമെന്റ് മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന റാലിക്ക് സമാപനം കുറിച്ച് കൊണ്ട് നടന്ന പൊതു സമ്മേളനം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു
അദ്ദേഹം.രാജ്യത്ത് ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി വിമാനത്തിലിരുന്ന് ഉപവസിക്കുന്നത്.ഗാന്ധിയൻ സമര മുറയായ ഉപവാസത്തെ അവഹേളിക്കുകയാണ് പ്രധാനമന്ത്രിയും,സംഘ് പരിവാർ ശക്തികളും നടത്തുന്നത്.

നരേന്ദ്രമോദി പാർലമെന്റ് യോഗങ്ങളിൽ ഇരിക്കാതെ ഊരു ചുറ്റുകയാണ്.പാർലമെന്റിൽ എത്തിയാൽ തന്റെ ഓഫീസിൽ ഇരിക്കുകയല്ലാതെ സമയത്ത് ഹാജരാകുന്ന പതിവില്ല.ഇത് ജനാധിപത്യത്തോടുള്ള പുച്ഛമാണ്.പിണറായിയുടെ ഭരണ കാലത്ത് ആറു കസ്റ്റഡി കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്.ആളുകളെ പോലീസ് സ്റ്റേഷനുകൾക്ക് വിളിച്ചു വരുത്തിയാൽ ജീവനോടെ തിരിച്ചു വരാത്ത അവസ്ഥയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന് പോലീസിന്റെ നിയന്ത്രണം

നഷ്ട്ടപെട്ടിരിക്കയാണ്.സ്റ്റേഷൻ ഭരണം ഗുണ്ടകളുടേയും,ക്രിമിനൽ സംഘങ്ങളുടെയും കൈകളിലാണ്.വികസനം മനുഷ്യ വികാരങ്ങളെ മാനിക്കുന്നതായിരിക്കണം.അല്ലാതെ മലപ്പുറം ജില്ലയിലും,കീഴാറ്റൂരിലും ദേശീയപാത വികസനത്തിന്റെ പേരിൽ ആളുകളെ തല്ലി ചതിക്കുന്നതാകരുത്.

ദേശീയപാത വികസനത്തിന്റെ കാര്യത്തിലടക്കം സ്ഥലം നഷ്ട്ടപെടുന്നവരുമായി ചർച്ചകൾ നടത്താതെയും,വിശ്വാസത്തിലെടുക്കാതേയും നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണ്.നന്ദി ഗ്രാമിലെ പോലെ വികസനത്തിന്റെ പേരിൽ ആളെ തല്ലി ചതച്ച ബുദ്ധദേവ് ഭട്ടാചാര്യയുടെ ഗതി പിണറായിക്കും വന്നു ചേരുമെന്നും,2021ൽ നടക്കുന്ന തെരഞ്ഞെടുപ്പോടെ രാജ്യത്ത്

ആകെ സി.പി.എം.ഭരണം കൈയാളുന്ന കേരളവും നഷ്ടപ്പെടുമെന്നും,അടുത്ത തെരഞ്ഞെടുപ്പോടെ കേരളം കണ്ട അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി അറിയപ്പെടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.പാർലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് പികെ.രാകേഷ് അധ്യക്ഷത വഹിച്ചു.ഡി.സി.സി.

പ്രസിഡണ്ട് ടി സിദ്ദിക്ക്,കെപിസിസി സെക്രട്ടറിമാരായ എൻ.സുബ്രമണ്യൻ,വി.എ നാരായണൻ,അഡ്വ കെ
പ്രവീൺകുമാർ,കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത്,അനൂപ് വില്ല്യാപ്പള്ളി,അഡ്വ ഐ മൂസ,വിഎം ചന്ദ്രൻ,വിപി അബ്ദുൾ റഷീദ്,ശ്രീജേഷ് ഊരത്ത്,പുറന്തോടത്ത് സുകുമാരൻ,അഡ്വ:സി വത്സലൻ,

കൂടാളി അശോകൻ,വി.എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.പുതിയ ബസ്സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച റാലി അടക്കാത്തെരു ജങ്ക്ഷൻ വഴി കോട്ടപ്പറമ്പിലെ സമ്മേളന നഗരിയിൽ സമാപിച്ചു.

ഘോഷയാത്ര: കുട്ടികളെ പങ്കെടുപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ സംരക്ഷണ കമ്മീഷന്‍ഘോഷയാത്ര: കുട്ടികളെ പങ്കെടുപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ സംരക്ഷണ കമ്മീഷന്‍

English summary
ramesh chennithala on sanghparivar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X