കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന് പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ കെ കരുണാകരന് കഴിഞ്ഞിരുന്നു. ആരേയും അഴിച്ചുവിടാതെ എല്ലാവരേയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയാണ് കരുണാകരന്‍ ഭരണം നടത്തിയിരുന്നതെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

കരുണാകരന്റെ ഓര്‍മകള്‍ക്ക് മുമ്പത്തെക്കാളും പ്രസക്തിയുള്ള കാലഘട്ടമാണിത്. ജനകീയനായ ഒരു രാഷ്ട്രീയ നേതാവിന് എങ്ങനെ അതിശക്തനായ ഭരണാധികാരിയായി മാറാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു കരുണാകരനെന്നും ചെന്നിത്തല പോസ്റ്റില്‍ പറയുന്നുണ്ട്.

ramesh chennithala

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലും കരുണാകരന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് വന്ന എഡിറ്റോറിയലില്‍ ഉമ്മന്‍ചാണ്ടായെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പോസ്‌റ്റെന്നതും വളരെ ശ്രദ്ധേയമാണ്.

ലീഡര്‍ കെ കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷമായി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുമ്പെത്തെന്നെത്തേക്കാളുമ...

Posted by Ramesh Chennithala onTuesday, 22 December 2015

English summary
After 'Veekshanam', Home Minister Ramesh Chennithala has taken a dig at Chief Minister Oommen Chandy over equal justice. He indirectly criticised criticised Chandy in a Facebook post remembering K Karunakaran on his fifth anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X