കേരളം ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുന്നു: രമേശ് ചെന്നിത്തല
താൻ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും സർക്കാരിന് പിന്നോട്ട് പോകേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: കേരളം ഉറങ്ങുമ്പോൾ താൻ ഉണർന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനും തന്റെ സഹപ്രവർത്തകരും അത്തരത്തിൽ ഉണർന്നിരുന്നതിന്റെ ഫലമാണ് നിരവധി കൊള്ളകൾ പുറത്തുകൊണ്ടുവരാനും സർക്കാരിനെ കൊണ്ട് പിൻവലിപ്പിക്കാനും കഴിഞ്ഞതെന്നും അത് തനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശംസ കിട്ടാൻ വേണ്ടിയിട്ടാണെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

സർക്കാരിനെതിരെ
"ഭരണഘടന പരവും വ്യക്തിപരവുമായി എന്റെ ഉത്തരവാദിത്വങ്ങൾ ഞാൻ നിറവേറ്റുകയാണ്. ഞാൻ അതിൽ വിജയം ആണോ അല്ലയോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ," രമേശ് ചെന്നിത്തല പറഞ്ഞു. താൻ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും സർക്കാരിന് പിന്നോട്ട് പോകേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രൂവറി ഡിസ്ലറി, സ്പ്രിക്ലർ, ഇ മൊബിലിറ്റി അങ്ങനെ പല പദ്ധതികളും സർക്കാരിന് പിൻവലിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൈബർ അക്രമണം
ആദ്യം താൻ ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി തള്ളി പറയും തന്നെ പരിഹസിക്കും. സൈബർ ഗുണ്ടകളെ വച്ച് അക്രമിക്കും. എന്നാൽ അവസാനം മുഖ്യമന്ത്രിക്ക് ഓരോന്ന് ഓരോന്നായി പിൻവലിച്ച് പോകേണ്ടി വന്നു. അതെല്ലാം പ്രതിപക്ഷത്തിന്റെ വിജയമാണെന്നും സൈബർ ഇടങ്ങളിൽ കൂട്ടമായി അക്രമിക്കുന്നത് സിപിഎം ശൈലിയാണെന്നും അത്തരത്തിലൊരു പെരുമാറ്റം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്നുണ്ടാകരുതെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജ വോട്ടർമാർ
സിപിഎം നാല് ലക്ഷത്തോളം വ്യാജ വോട്ടർമാരെ ചേർത്തു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളവോട്ട് തടയലാണ് അടുത്ത ലക്ഷ്യമെന്നും എഐസിസി സംഘം കേന്ദ്രി തിരഞ്ഞെടുപ്പ് കമ്മിഷനെ നേരിൽ കണ്ട് പരാതി കൈമാറുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പ് സുതാര്യമാകണമെങ്കിൽ വോട്ടർ പട്ടിക സൂതാര്യമാകണമെന്നും ചെന്നിത്തല.

ഉമ്മൻചാണ്ടി വരുന്നതിൽ സന്തോഷം
ഉമ്മൻചാണ്ടി നേതൃസ്ഥാനത്തേക്ക് വരുന്നതിൽ സന്തോഷമെയുള്ളുവെന്നും രമേശ് ചെന്നിത്തല. പാർട്ടിയെ സംബന്ധിച്ചടുത്തോളം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷമാണ്. ഉമ്മൻചാണ്ടി നേതൃസ്ഥാനത്ത് വരുന്നത് നല്ല കാര്യമാണ്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. അത് എന്തായാലും എനിക്ക് സന്തോഷമേയുള്ളു. മാറി നിൽക്കാൻ പറഞ്ഞാലും അനുസരിക്കും. പ്രതിപക്ഷ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിയിട്ടുള്ള ആളാണ് അദ്ദേഹം.

ശാന്തവും സമാധനവുമായ സീറ്റ് വിഭജനം
പാർട്ടിയിൽ ഇപ്പോൾ അത്ര വലിയ ഗ്രൂപ്പ് പ്രശ്നങ്ങളോ വഴക്കുകളോ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു കാലത്തും ഇല്ലാത്ത നിലയിൽ ശാന്തതയും സമാധനത്തോടെയുമാണ് യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാക്കിയത്. സാധാരണ നിലയിൽ യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം വലിയ കോളിളക്കം ഉണ്ടാകേണ്ടതാണ്. ഇത്തവണ അതൊന്നുമുണ്ടായില്ല. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമാണ് ചെറിയ പ്രശ്നങ്ങളുണ്ടായതെന്നും ചെന്നിത്തല.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications