തിരുവനന്തപുരത്തെ അക്രമത്തിന് കോഴിക്കോട് ഉപവാസം!വിചിത്ര കണ്ടുപിടുത്തവുമായി ചെന്നിത്തല!അടിപൊളി...
തൃശൂരിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് തിരുവനന്തപുരത്തെ അക്രമ വാർത്തയറിഞ്ഞത്. തുടർന്നാണ് കോഴിക്കോട് ഉപവാസമിരിക്കാൻ തീരുമാനിച്ചതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
കോഴിക്കോട്: തിരുവനന്തപുരത്തെ ബിജെപി-സിപിഎം അക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോഴിക്കോട് ഉപവാസ സമരം നടത്തുന്നു. ജില്ലയിലെ ഡിസിസി നേതാക്കളും കോൺഗ്രസ് പ്രവർത്തകരും അദ്ദേഹത്തോടൊപ്പം ഉപവാസ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
തൃശൂരിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് തിരുവനന്തപുരത്തെ അക്രമ വാർത്തയറിഞ്ഞത്. തുടർന്നാണ് കോഴിക്കോട് ഉപവാസമിരിക്കാൻ തീരുമാനിച്ചതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെ പിടികൂടി എന്നതിൽ കാര്യമില്ലെന്നും, ഒരാഴ്ചയായി സംഘർഷം തുടരുന്ന സ്ഥലത്ത് മുൻകരുതലെടുക്കാത്തത് സർക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും ചെന്നിത്തല വിചിത്രമായ ആരോപണമുന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനോട് വിരോധമുള്ളതിനാലാണ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ രാഷ്ട്രീയ അക്രമങ്ങൾക്ക് ഒത്താശ ചെയ്യുന്നതാണ് ചെന്നിത്തല ആരോപിച്ചത്.
കോടിയേരിയുടെ നിലപാടുകൾ വിചിത്രമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മുകാർ ആരെ കൊന്നാലും ചെയ്തത് തങ്ങളല്ലെന്ന് പറയും. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോഴും അങ്ങനെയാണ് പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് രാജേഷിനെ വധിച്ച കേസിൽ പിടിയിലായ മണിക്കുട്ടൻ സിപിഎമ്മിന് വേണ്ടി ബൂത്ത് തലത്തിൽ പ്രവർത്തിച്ചയാളാണെന്നും ചെന്നിത്തല ആരോപിച്ചു.












Click it and Unblock the Notifications