Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിവൈഎഫ്ഐക്കാരെ പുകഴ്ത്തി രമേശ് ചെന്നിത്തല; വീഡിയോ പങ്കിട്ട് നന്ദി പറഞ്ഞ് എഎ റഹീം

ഡി വൈ എഫ് ഐ പ്രവർത്തനത്തെ പുകഴ്ത്തി കൊണ്ടുള്ള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വീഡിയോ പങ്കിട്ട് രാജ്യസഭ എംപിയും ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീം. കൊവിഡ് കാലത്ത് ഡി വൈ എഫ്ഐ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവം പദ്ധതി മാതൃകയാണെന്നുമാണ് ചെന്നിത്തല വീഡിയോയിൽ പറയുന്നത്. രമേശ് ചെന്നിത്തലയുടെ ഡി വൈ എഫ് ഐയെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദിയെന്ന് വീഡിയോ പങ്കിട്ട് കൊണ്ട് റഹീം കുറിച്ചു.

കൊവിഡ് വന്ന സമയത്ത് നമ്മൾ യൂത്ത് കെയർ രൂപീകരിച്ചു. പക്ഷേ കെയർ മാത്രം ഉണ്ടായില്ല. അതേസമയം അവിടുത്തെ ഡിവൈഎഫ്ഐക്കാർ സജീവമായി. പല മെഡിക്കൽ കോളേജുകളിലും വർഷങ്ങളാണ് പൊതിച്ചോർ അവർ എത്തിക്കുന്നു. യൂത്ത് കോൺഗ്രസുകാർ സന്നദ്ധ സേവകരെ പോലെ പ്രവർത്തനം നടത്തി ആളുകളെ കോൺഗ്രസിന് അനുകൂലമാക്കി മാറ്റുകയാണ് വേണ്ടത്', എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ.

aarahim

റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം- ഓരോ യുവജന സംഘടനയ്ക്കും അവരുടേതായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്. യുവത്വത്തെ ആവേശഭരിതമാക്കാനും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുമുള്ള മഹത്തായ പോരാട്ടത്തിൽ അവരെ അണിനിരത്താനും ഇന്ന് ചരിത്രപരമായ ബാധ്യതയുണ്ട്. ചെറുപ്പത്തെ പരമാവധി രാഷ്ട്രീയ പ്രബുദ്ധമാക്കാനും അവരിലെ സാമൂഹ്യപ്രതിബദ്ധത വളർത്താനും ഓരോ യുവജന സംഘടനയും നിരന്തരം ശ്രമിക്കേണ്ടതുണ്ട്.

ഡി വൈ എഫ് ഐയുടെ പ്രധാന പരിഗണന മേല്പറഞ്ഞ കാര്യങ്ങളിലാണ്.സ്നേഹവും കരുതലും സാന്ത്വനവുമായി,സാമൂഹ്യ പ്രതിബദ്ധതയുടെ,നന്മയുടെ അടയാളമായി ഡി വൈ എഫ് ഐ,നിസ്വാർത്ഥവും ത്യാഗനിർഭരവുമായ അതിന്റെ യാത്ര തുടരുന്നു. മറ്റ് യുവജന സംഘടനകളും ഇത്തരം സാമൂഹ്യമായ കടമകൾ ഡി വൈ എഫ് ഐയെപ്പോലെതന്നെ നിർവഹിച്ചാൽ സമൂഹത്തിൽ അത് വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും.

ഉയർന്ന പുരോഗമന രാഷ്ട്രീയ മൂല്യങ്ങൾ പിന്തുടരാതെ അത് സാധ്യവുമാവില്ല.
ശ്രീ രമേശ് ചെന്നിത്തലയുടെ ഡി വൈ എഫ് ഐയെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി. നേരത്തെ ശ്രീ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+