Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖല , ചുംബന സമരത്തെക്കുറിച്ചും അന്വേഷിക്കും: രമേശ് ചെന്നിത്തല

Posted by:
Updated: Thursday, November 19, 2015, 12:40 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖലയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിനോടപ്പം തന്നെ ചുംബന സമരം പെണ്‍വാണിഭത്തിന് മറയാക്കിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സൈബര്‍ പോലിസ് ഓപ്പറേഷന്‍ ബിഗ് ഡാഡിയിലൂടെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ 12 പേരെ അറസ്റ്റ് ചെയ്തത്. ചുംബന സമരത്തിലൂടെ പ്രശസ്തരായ രഹാല്‍ പശുപാലന്‍, രശ്മി ആര്‍ നായര്‍ എന്നിവരുള്‍പ്പെടെയാണ് പോലിസ് പിടിയിലാടത്.

chennithala

ഇവര്‍ക്കു പുറമെ കാസര്‍ക്കോട് സ്വദേശി അബ്ദുള്‍ ഖാദര്‍, എറണാകുളം സ്വദേശി അജീഷ്, പാലക്കാട് സ്വദേശി ആശിഖ്, ബെംഗളൂര്‍ സ്വദേശി ലിനീഷ് മാത്യു എന്നിവരാണ് പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണികള്‍. ഇവരെ നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തിന് സമീ പമാണ് പിടിയിലായത്.

പ്രായപ്പൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളും പീഡനത്തിനിരയായിട്ടുണ്ടെന്ന് ലിനീഷ് മാത്യു പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്നു പറഞ്ഞ് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്നു നല്‍കിയാണ് പീഡനത്തിനിരയാക്കിയത്.

Story first published:  Thursday, November 19, 2015, 12:34 [IST]
English summary
ramesh chennithala react to online sex racket

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like