വിശ്വാസം ജനങ്ങളില്‍ മാത്രം; എക്‌സിറ്റ് പോളുകള്‍ തള്ളി യുഡിഎഫ് നേതാക്കള്‍
തിരുവനന്തപുരം: സര്‍വ്വെകളിലും എക്‌സിറ്റ് പോളുകളിലും വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളില്‍ മാത്രമാണ് വിശ്വാസം. ഫലം വരുമ്പോള്‍ യുഡിഎഫ് അധികാരത്തിലത്തും. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരസ്പര വിരുദ്ധമാണ്. ഒരു ഫലത്തില്‍ യുഡിഎഫിന് സീറ്റില്ല എന്നാണ് സൂചിപ്പിക്കുന്നത്.

ന്യായീകരിക്കാന്‍ കഴിയാത്ത എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവരുന്നത്. എല്ലാം തള്ളിക്കളയുന്നു. യുഡിഎഫ് ഭരണം വരും. ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്ത് നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പരാജിതന്റെ കപട ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മെഷീനിലിരിക്കുന്ന വോട്ട് തങ്ങള്‍ക്കാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് ആളുകളെ പറ്റിക്കലാണ്. അണയാന്‍ പോകുന്ന ദീപത്തിന്റെ ആളിക്കത്തലാണതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Recommended Video
സര്‍വ്വെകള്‍ തെറ്റുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സര്‍വെകള്‍ നിരര്‍ഥകമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ഫലം പോലെയുള്ള റിസള്‍ട്ടാണ് വരിക. യുഡിഎഫ് മികച്ച വിജയം നേടും. സര്‍വ്വെകള്‍ തമ്മില്‍ പൊരുത്തക്കേടുണ്ട്. ഇതിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യാഴാഴ്ച പുറത്തുവന്ന സര്‍വ്വെ ഫലങ്ങളെല്ലാം എല്‍ഡിഎഫ് തുടര്‍ ഭരണമാണ് പ്രവചിച്ചിരിക്കുന്നത്. ഒരു എക്‌സിറ്റ് പോള്‍ മാത്രമാണ് യുഡിഎഫിന് 80 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞത്.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications