കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് രേഖകള്‍ കൂടി പുറത്തുവിട്ട് ചെന്നിത്തല, ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാരിനെ കുരുക്കി!!

Google Oneindia Malayalam News

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ വീണ്ടും സര്‍ക്കാരിനെ കുരുക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട നിര്‍ണായകമായ രണ്ട് രേഖകള്‍ കൂടി അദ്ദേഹം പുറത്തുവിട്ടു. ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപ്പത്രത്തിന്റെ പകര്‍പ്പും കമ്പനിക്ക് സ്ഥലം അനുവദിച്ചതിന്റെ രേഖയുമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ വിഷയത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ഇപി ജയരാജനും അടക്കമുള്ളവര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. നാലേക്കര്‍ സ്ഥലമാണ് കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്.

1

സര്‍ക്കാര്‍ പലതും ഒളിച്ചുവെക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. മൂന്ന് വര്‍ഷത്തെ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഒപ്പ് വെച്ചത്. കമ്പനിയുടെ അധികൃതര്‍ മുഖ്യമന്ത്രി അടക്കം കണ്ടിട്ടുണ്ട്. ഫിഷറീസ് നയത്തിന് വിരുദ്ധമാണെങ്കില്‍ എന്തിനാണ് അസന്റില്‍വ വെച്ച് ധാരണാപത്രം ഒപ്പുവെച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ദുരുദ്ദേശമില്ലെങ്കില്‍ ധാരണാപത്രം റദ്ദാക്കുമോയെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തിലും ന്യൂയോര്‍ക്കിലുമാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തിയിട്ടുണ്ട്. കമ്പനി പ്രതിനിധികളെ കണ്ടെന്ന് മന്ത്രി തന്നെ ചിത്രം വന്നതോടെ സമ്മതിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ സ്ഥലം അനുവദിച്ചത് എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.

ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ട കെഎസ്‌ഐസിഎന്‍എല്‍ എംഡി പ്രശാന്തിനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനത്തിനും ചെന്നിത്തല മറുപടി നല്‍കി. മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് ശ്രമം നടത്തുന്നത്. പ്രശാന്ത് എന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ അനുഭവിക്കും. ഞാന്‍ പ്രശാന്തുമായോ ഇഎംസിസി പ്രതിനിധികള്‍ അടക്കമുള്ളവരുമായോ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ മറച്ചുവെക്കുകയാണ്. കള്ളം തിരിച്ചറിഞ്ഞപ്പോള്‍ വ്യവസായ മന്ത്രിയുടെ സമനില തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

തനിക്കെതിരെ ജയരാജന്‍ ഉന്നയിച്ച ആരോപണത്തെ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. ഇഎംസിസി അധികൃതരെ താന്‍ വിട്ടതാണെന്ന് പറഞ്ഞ് നടക്കുകയാണ്. ഇഎംസിസി സിഇഒ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്നും വിവരമുണ്ട്. അതില്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായാല്‍ താന്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. ആരോപണങ്ങളോട് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ പരസ്പര വിരുദ്ധമായ മറുപടികളാണ്. ചോദ്യങ്ങളില്‍ നിന്ന് അവര്‍ ഒളിച്ചോടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
ramesh chennithala released two more documents on fishing project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X