കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ വാ‍ർഡുകളിലും കൊവിഡ് വാക്സിൻ വേഗത്തിൽ എത്തിക്കും, യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണക്കാക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് കച്ച മുറുക്കുകയാണ് യുഡിഎഫ്. നിലവിൽ സംസ്ഥാനത്ത് അനുകൂല രാഷ്ട്രീയ കാലാവസ്ഥയാണുളളതെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. പാലാരിവട്ടം കേസും ബാർ കോഴയും തലപൊക്കുന്നത് യുഡിഎപിന് ആശങ്കയാണ്. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. അഴിമതിക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം ഇല്ലാതെയാണ് പ്രകടന പത്രിക എന്നത് ശ്രദ്ധേയമാണ്.

പാർവ്വതിക്ക് വേണ്ടി അമ്മയിൽ ശബ്ദമുയർത്തി ബാബുരാജ്, എതിർത്ത് ഭൂരിപക്ഷം, മോഹൻലാലിന്റെ നിലപാടിങ്ങനെപാർവ്വതിക്ക് വേണ്ടി അമ്മയിൽ ശബ്ദമുയർത്തി ബാബുരാജ്, എതിർത്ത് ഭൂരിപക്ഷം, മോഹൻലാലിന്റെ നിലപാടിങ്ങനെ

തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം മഹാമാരിയായ കൊവിഡിനെതിരെ വാക്സിൻ ഇന്ത്യയിൽ എത്തിയാൽ അതു അതിവേഗത്തിൽ ജനങ്ങളിൽ എത്തിക്കാൻ സൗകര്യം ഉണ്ടാവുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വാ‍ർഡുകളിലും കൊവിഡ് വാക്സിൻ എത്തിക്കാൻ സംവിധാനം ഉണ്ടാവുമെന്നും യുഡിഎഫ് പ്രകടന പത്രികയിൽ ഉറപ്പ് നൽകുന്നു.

rc

തദ്ദേശ സ്ഥാപനങ്ങളിലെ താല്കാലിക ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുമെന്നും യു ഡി എഫ് പ്രകടനപത്രികയിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച ഫണ്ട് യുഡിഎഫ് തിരിച്ചു നൽകുമെന്ന് തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളും എന്ന മുദ്രാവാക്യത്തോടെയാണ് പ്രകടന പത്രിക ഇറക്കിയിരിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിൻ്റെ കടയ്ക്കൽ കത്തി വയ്ക്കുന്ന ഒരു സമീപനമാണ് ഇടത് സർക്കാർ സ്വീകരിച്ചതെന്ന് യുഡിഎഫ് പ്രകടന പത്രിക കുറ്റപ്പെടുത്തുന്നു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; എല്ലാ ഗ്രാമങ്ങളിലും കോവിഡ് വാക്സിൻ ഉറപ്പാക്കുമെന്ന് വാഗ്ദാനം; യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി

അടുപ്പിക്കാതെ തമിഴകം, മിഷൻ തമിഴ്നാടുമായി അമിത് ഷാ, ചെന്നൈയിലെത്തും മുൻപേ തമിഴ്നാട്ടിൽ ട്വിസ്റ്റ്അടുപ്പിക്കാതെ തമിഴകം, മിഷൻ തമിഴ്നാടുമായി അമിത് ഷാ, ചെന്നൈയിലെത്തും മുൻപേ തമിഴ്നാട്ടിൽ ട്വിസ്റ്റ്

കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും സമ്പൂർണ്ണ മാലിന്യ പദ്ധതി നടപ്പാക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയിലുണ്ട്. കാരുണ്യ പദ്ധതി പുനരുജ്ജീവിപ്പിക്കുകയും അനാഥരെ ദത്തെടുക്കുമെന്നും പ്രകടന പത്രികയിലുണ്ട്. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.

ഉമ്മാക്കി കാട്ടി വിരട്ടാൻ വരുമ്പോൾ കൂടെനിന്ന് തുള്ളാൻ നടക്കരുത്, പ്രതിപക്ഷത്തിനെതിരെ ഐസക്ഉമ്മാക്കി കാട്ടി വിരട്ടാൻ വരുമ്പോൾ കൂടെനിന്ന് തുള്ളാൻ നടക്കരുത്, പ്രതിപക്ഷത്തിനെതിരെ ഐസക്

പിജെ ജോസഫ് പെരുവഴിയിൽ, പാർട്ടിയില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രർ, അന്തം വിട്ട് യുഡിഎഫ്പിജെ ജോസഫ് പെരുവഴിയിൽ, പാർട്ടിയില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രർ, അന്തം വിട്ട് യുഡിഎഫ്

രാഷ്ട്രീയത്തിലെ ശത്രുത മറന്നു, പ്രിയ ജോകുട്ടനെ അവസാനമായി കാണാൻ ജോസഫിന്റെ വീട്ടിൽ ജോസെത്തിരാഷ്ട്രീയത്തിലെ ശത്രുത മറന്നു, പ്രിയ ജോകുട്ടനെ അവസാനമായി കാണാൻ ജോസഫിന്റെ വീട്ടിൽ ജോസെത്തി

English summary
Ramesh Chennithala released UDF manifesto for Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X