കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: ദു:ഖമുണ്ടെന്ന് കടകംപള്ളി മാത്രം പറഞ്ഞിട്ട് കാര്യമില്ല, മുഖ്യമന്ത്രി തയ്യാറാണോ; ചോദ്യവുമായി ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ എല്ലാവര്‍ക്കും ദു:ഖമുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കുന്നതിന് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദു:ഖമുണ്ടെന്ന് കടകംപള്ളി മാത്രം പറഞ്ഞിട്ട് കാര്യമില്ല. നിലപാട് തെറ്റായിപ്പോയെന്നും അതില്‍ ദു:ഖമുണ്ടെന്നും പരസ്യമായി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാണോ ? ഇതാണ് ജനങ്ങള്‍ക്ക് അറിയേണ്ടതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കാമോ?

മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കാമോ?

ശബരിമല വിഷയത്തില്‍ തെറ്റു പറ്റി എന്ന് സി.പി.എം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. പിണറായി തന്നെ പരസ്യമായി തെറ്റ് ഏറ്റു പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയുകയാണ് വേണ്ടത്. ശബരിമലയില്‍ ആചാരം ലംഘിച്ച് ഇനി യുവതികളെ കയറ്റില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കാമോ? അതൊന്നുമല്ലാതെ എല്ലാവര്‍ക്കും ദു:ഖമുണ്ടെന്നൊക്കെ ഒഴുക്കന്‍ മട്ടില്‍ കടകംപള്ളി സുരേന്ദ്രന്‍ പറയുന്നതില്‍ ഒരര്‍ത്ഥവും ഇല്ല.

ഇടതു സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല

ഇടതു സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല

മാത്രമല്ല, സുപ്രീം കോടതിയില്‍ തിരുത്തി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. അത് ചെയ്താല്‍ പ്രശ്നത്തിന് പരിഹാരമാവും. അതിന് തയ്യാറാവാതെ അടഞ്ഞ അദ്ധ്യായമാണെന്നും ദു:ഖമുണ്ടെന്നുമൊക്കെ പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കല്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കടകംപള്ളിയുടെ പ്രതികരണം

കടകംപള്ളിയുടെ പ്രതികരണം

നേരത്തെ, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018ലുണ്ടായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂ എന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞത്. ദുഃഖിപ്പിച്ച സംഭവമാണ്, ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 വിമര്‍ശനവുമായി ബിജെപി

വിമര്‍ശനവുമായി ബിജെപി

മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിയുടേത് കള്ളക്കരിച്ചിലാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം. ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പ്രതികരണം തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന പ്രത്യേക തരം വേദനയാണെന്ന് വി മുരളീധരന്‍ പറഞ്ഞു.

'ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ', തിരിച്ചടിച്ച് ഐസക് 'ആത്മരതിയുടെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ കെട്ടുവിട്ട പമ്പരം പോലെ', തിരിച്ചടിച്ച് ഐസക്

പിറവത്തെ സ്ഥാനാര്‍ത്ഥിത്വം നേതൃത്വം അറിഞ്ഞിട്ടെന്ന് സിന്ധുമോള്‍, പുറത്താക്കിയിട്ടില്ലെന്ന് സിപിഎം!!പിറവത്തെ സ്ഥാനാര്‍ത്ഥിത്വം നേതൃത്വം അറിഞ്ഞിട്ടെന്ന് സിന്ധുമോള്‍, പുറത്താക്കിയിട്ടില്ലെന്ന് സിപിഎം!!

നടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു; ജയലളിതയുടെ മരണ ശേഷം വിട്ടുനിന്നു... ബിജെപി വന്നാല്‍ മാറ്റംവരുംനടന്‍ സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു; ജയലളിതയുടെ മരണ ശേഷം വിട്ടുനിന്നു... ബിജെപി വന്നാല്‍ മാറ്റംവരും

കോന്നി പിടിക്കാന്‍ വീണ്ടും കെ സുരേന്ദ്രന്‍, പാലക്കാട് ഈ ശ്രീധരന്‍; ബിജെപിയുടെ സാധ്യത പട്ടിക ഇങ്ങനെകോന്നി പിടിക്കാന്‍ വീണ്ടും കെ സുരേന്ദ്രന്‍, പാലക്കാട് ഈ ശ്രീധരന്‍; ബിജെപിയുടെ സാധ്യത പട്ടിക ഇങ്ങനെ

മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ശ്രീധരന്റെ പ്രചരണത്തിനായി പ്രത്യേക ഹെലികോപ്റ്റര്‍ | Oneindia Malayala

English summary
Ramesh Chennithala responds to Minister Kadakampally Surendran's Sabarimala statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X