കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കമാന്റ് തീരുമാനം സ്വാഗതം ചെയ്ത് ചെന്നിത്തല; ഭിന്നതയുണ്ടാകുമെന്ന് ആരും മനക്കോട്ട കെട്ടേണ്ട

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പുതിയ സമിതിയെ ഹൈക്കമാന്റ് നിയോഗിച്ചതില്‍ യാതൊരു തെറ്റുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടതായി തോന്നുന്നില്ല. കോണ്‍ഗ്രസില്‍ ഭിന്നതയില്ല. ഭിന്നതയുണ്ടാകുമെന്ന് ആരും മനക്കോട്ട കെട്ടേണ്ടെന്നും സിപിഎമ്മിനെ ലക്ഷ്യമിട്ട് രമേശ് ചെന്നിത്തല പറഞ്ഞു.

15

കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും. അതിനുള്ള നടപടിയാണ് ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടുന്ന പതിവ് കോണ്‍ഗ്രസിനില്ല. തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്റ് തീരുമാനിക്കുകയാണ് ചെയ്യുക. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എല്ലാം ചെയ്തിട്ടുണ്ട്. യുഡിഎഫ് തിരിച്ചുവരിക തന്നെ ചെയ്യും. കേരളത്തെ ഭരിച്ചു മുടിച്ച പിണറായി സര്‍ക്കാര്‍ വീണ്ടും ഭരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി വിജയം; അമ്പരന്ന് ബിജെപി, അസമിലും സിപിഎം സഖ്യം, കൂടെ അജ്മലുംകോണ്‍ഗ്രസിന്റെ പ്ലാന്‍ ബി വിജയം; അമ്പരന്ന് ബിജെപി, അസമിലും സിപിഎം സഖ്യം, കൂടെ അജ്മലും

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പില്‍ നയിക്കേണ്ടത് രമേശ് ചെന്നിത്തലയായിരുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം സര്‍ക്കാരിനെ ഒട്ടേറെ തവണ പ്രതിസന്ധിയിലാക്കുകയും അഴിമതികള്‍ പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടതാണ് രമേശ് ചെന്നിത്തലയ്ക്ക് തടസമായതും ഉമ്മന്‍ ചാണ്ടി സജീവമാകണമെന്ന് ആവശ്യം ഉയരാന്‍ ഇടയാക്കിയതും. തുടര്‍ന്നാണ് ഹൈക്കമാന്റ് പുതിയ സമിതിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് നിയോഗിച്ചത്.

ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...ശശി തരൂര്‍ കെപിസിസി അധ്യക്ഷനാകണം; പുതിയ ആവശ്യം ഉയരുന്നു, കെ സുധാകരന്‍ തയ്യാറെടുക്കവെ...

സമിതിയില്‍ പത്ത് പേരാണുള്ളത്. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ മുരളീധരന്‍, വിഎം സുധീരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരാണ് അംഗങ്ങള്‍.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

English summary
Ramesh Chennithala response over Oommen Chandy leading committee for Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X