പിണറായി സര്‍ക്കാര്‍ നടത്തിയത് രാഷ്ട്രീയ പകപ്പോക്കല്‍;ഇത് സര്‍ക്കാരിന് എതിരായ കുറ്റപ്പത്രം...
പുറ്റിങ്ങല്‍ ദുരന്തം ജിഷ വധക്കേസ് എന്നീ സംഭവങ്ങളില്‍ സെന്‍കുമാറിന് പിഴവ് സംഭവിച്ചു എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെതിരെ രാഷ്ട്രീയ പകപ്പോക്കല്‍ നടന്നുവെന്നും, അദ്ദേഹത്തിന് അനുകൂലമായ സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കുറ്റപ്പത്രമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇടത് സര്‍ക്കാരിന്റെ ആദ്യ തീരുമാനത്തിനുള്ള തിരിച്ചടിയാണെന്നും, മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് ധാര്‍മ്മികമായ അവകാശമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൊതുതാല്‍പ്പര്യമില്ലാത്ത ഡിജിപിയെന്നാണ് സെന്‍കുമാറിനെതിരെ ഇടത് സര്‍ക്കാര്‍ ഉന്നയിച്ച പ്രധാന ആരോപണം. അങ്ങനെയാണെങ്കില്‍ നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പത്തു തവണയെങ്കിലും മാറ്റേണ്ടിവരുമെന്നും ചെന്നിത്തല പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പകപ്പോക്കല്‍ ഇക്കാര്യത്തിലുണ്ടായി എന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറ്റിങ്ങല്‍ ദുരന്തം ജിഷ വധക്കേസ് എന്നീ സംഭവങ്ങളില്‍ സെന്‍കുമാറിന് പിഴവ് സംഭവിച്ചു എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന ഈ രണ്ടു സംഭവങ്ങളുമുണ്ടായതെന്നും, ഈ കേസുകളില്‍ കര്‍മ്മനിരതനായാണ് സെന്‍കുമാര്‍ പ്രവര്‍ത്തിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ രണ്ട് കേസുകളിലും സെന്‍കുമാര്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications