Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂപ്പര്‍ നേതാവ് എന്ന് ആക്ഷേപം; തര്‍ക്കമില്ലെന്ന് ചെന്നിത്തല, പരാതിയില്ലെന്ന് സുധാകരന്‍

തിരുവനന്തപുരം: സുപ്രധാന വിഷയങ്ങളില്‍ നേതൃത്വവുമായി കൂടിയാലോചിക്കാതെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വന്തമായി പ്രഖ്യാപനങ്ങള്‍ നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതിയെന്ന് റിപ്പോര്‍ട്ട്. മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെ ചെന്നിത്തല പ്രതികരണവുമായി രംഗത്തുവന്നു. കെപിസിസി നേതൃത്വത്തിനിടയില്‍ ഒരു തര്‍ക്കവുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന് പൂര്‍ണ പിന്തുണ നല്‍കിയയാളാണ് ഞാന്‍. പാര്‍ട്ടി ഒറ്റക്കെട്ടായാണ് പോകുന്നതെന്നും ഇപ്പോഴുണ്ടായ വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

നയപരമായ കാര്യങ്ങളില്‍ പോലും നേതൃത്വവുമായി രമേശ് ചെന്നിത്തല കൂടിയാലോചിക്കാത്തതില്‍ നേതൃത്വത്തിന് അതൃപ്തിയുണ്ട് എന്നാണ് വാര്‍ത്തകള്‍ വന്നത്. ചെന്നിത്തല സ്വന്തംനിലയ്ക്ക് പ്രഖ്യാപനങ്ങള്‍ നടത്തുന്നു. പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി അറിയിക്കേണ്ട കാര്യങ്ങള്‍ ചെന്നിത്തല വാര്‍ത്താസമ്മേളനം വിളിച്ച് പ്രഖ്യാപിക്കുന്നു. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരനോ പ്രതിപക്ഷ നേതാവ് വിഡി സതീശനോ പ്രഖ്യാപിക്കേണ്ട നയപരമായ വിഷയങ്ങളില്‍ ചെന്നിത്തല പ്രതികരിക്കുന്നുവെന്നുമാണ് ഉയര്‍ന്ന പരാതി.

15

ലോകായുക്ത നിയമഭേദഗതിയില്‍ നിരാകരണ പ്രമേയം കൊണ്ടുവരണമെന്ന പ്രഖ്യാപനം നേതൃത്വത്തോട് ആലോചിക്കാതെയാണ് ചെന്നിത്തല നടത്തിയത്. ഇത് കോണ്‍ഗ്രസിലെ രീതിയല്ലെന്നും നേതൃത്വത്തിന് മുമ്പാകെ പരാതിയെത്തിയതായാണ് റിപ്പോര്‍ട്ട്. പരാതി സംബന്ധിച്ച അതൃപ്തി ചെന്നിത്തലയെ നേതൃത്വം അറിയിച്ചേക്കുമെന്ന് കെപിസിസി ഭാരവാഹികളിലൊരാള്‍ പറഞ്ഞു.

നിയസമഭാ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ സഭയിലെ പ്രതിപക്ഷ നീക്കങ്ങള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗംചേര്‍ന്ന് തീരുമാനിച്ച് പ്രതിപക്ഷനേതാവാണ് പ്രഖ്യാപിക്കേണ്ടതെന്നാണ് നേതൃത്വം പറയുന്നത്. എന്നാല്‍ ലോകായുക്ത ഓര്‍ഡിനന്‍സിനെ എതിര്‍ക്കാനുള്ള തീരുമാനം യു.ഡി.എഫ് എടുത്തതാണെന്നാണ് ചെന്നിത്തല അനുകൂലികളുടെ വാദം. നേതൃനിരയിലേക്ക് സുധാകരനും സതീശനും വരികയും കെ.പി.സി.സിയില്‍ പുതിയ അധികാരസമവാക്യങ്ങള്‍ രൂപപ്പെടുകയുംചെയ്തതോടെ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും സംസ്ഥാന കോണ്‍ഗ്രസില്‍ ഔദ്യോഗികപദവികളൊന്നും ഉണ്ടായിരുന്നില്ല.

ഈ സമയത്തും ചെന്നിത്തല പതിവായി വാര്‍ത്താസമ്മേളനം വിളിച്ച് പൊതുവിഷയങ്ങളില്‍ നിലപാട് പ്രഖ്യാപിച്ചുവരുന്നതിനിടെയാണ് പുതിയ വിവാദങ്ങളുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നിലവിലിരിക്കെ മുതിര്‍ന്ന മറ്റൊരു നേതാവ് പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുന്നത് ഉചിതമല്ല എന്ന അഭിപ്രായവും കോണ്‍ഗ്രസിലുണ്ട്. അതേസമയം, ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇടതുപക്ഷമാണ് എന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നു.

അതേസമയം, രമേശ് ചെന്നിത്തലയ്ക്കെതിരേ നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. ഇത്തരമൊരു പരാതി കെപിസിസിയുടെ പരിഗണനയില്‍ വന്നിട്ടില്ല. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് അറിവില്ല. വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+