കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറിയ പെരുന്നാള്‍: സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ്

Google Oneindia Malayalam News

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് മധ്യവേനല്‍ അവധിക്ക് ശേഷം സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. സ്‌കൂൾ തുറക്കുന്ന തീയതി നീട്ടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയതായും രമേശ് ചെന്നിത്തല അറിയിച്ചു.

<strong>ഡികെ തിരിച്ചെത്തി: ബിജെപിയുടെ മോഹം ഇനി വിലപോവില്ല, വിമതരെ മെരുക്കാന്‍ അറ്റകൈ പ്രയോഗം</strong>ഡികെ തിരിച്ചെത്തി: ബിജെപിയുടെ മോഹം ഇനി വിലപോവില്ല, വിമതരെ മെരുക്കാന്‍ അറ്റകൈ പ്രയോഗം

മധ്യവേനല്‍ അവധിക്ക് ശേഷം ജൂണ്‍ 3 തിങ്കളാഴ്ച്ച സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജൂണ് നാല്, അഞ്ച് തിയ്യതികളില്‍ ചെറിയ പെരുന്നാളാവാന്‍ സാധ്യതയുള്ളതിനാല്‍ സ്കൂള്‍ തുറക്കുന്നത് ആറാം തിയ്യതിയിലേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ ആവശ്യപ്പെട്ടത്.

ramesh-chennithala

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് നിയമസഭയിൽ ഞാൻ ആവശ്യപ്പെട്ടു. മൂന്നിന് സ്‌കൂൾ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.നാല് ,അഞ്ച് തീയതികളിൽ ചെറിയ പെരുന്നാളാകാൻ സാധ്യതയുണ്ട്. അപ്പോൾ ആദ്യ ദിവസം സ്‌കൂൾ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നൽകേണ്ടിവരും.അതിനാൽ സ്‌കൂൾ തുറക്കുന്ന തിയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലത്. ഇക്കാര്യം ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കൾ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നൽകി

<strong> മന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടായേക്കില്ല; കേരളത്തില്‍ നിന്ന് 4 പേരുകള്‍, അന്തിമ പട്ടിക ഇന്നറിയാം</strong> മന്ത്രിസഭയില്‍ അമിത് ഷാ ഉണ്ടായേക്കില്ല; കേരളത്തില്‍ നിന്ന് 4 പേരുകള്‍, അന്തിമ പട്ടിക ഇന്നറിയാം

English summary
ramesh chennithala's facebook post on school opening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X