Get Updates
Get notified of breaking news, exclusive insights, and must-see stories!

നീ നേരിട്ട് ചെയ്യേണ്ട; കെസിക്കെതിരെ സൈബര്‍ ആക്രമണം നടത്താന്‍ ചെന്നിത്തലയുടെ നിര്‍ദേശം, സംഭാഷണം പുറത്ത്, പരാതി

തിരുവനന്തപുരം: എ ഐ സി സി അംഗവും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കിയെന്ന് ആരോപിച്ച് മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയ്ക്കെതിരെ പരാതി. കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണത്തിന് ചെന്നിത്തല നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടര്‍ ടി വിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്നിത്തലക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി ജനറല്‍ സെക്രട്ടറിമാരാണ് കെ പി സി സിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കെ സി വേണുഗോപാല്‍ വിഭാഗം നേതാക്കളായ കെ പി ശ്രീകുമാര്‍, എം ജെ ജോബ് എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആറ്റിങ്ങലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ടെലിഫോണ്‍ വഴിയാണ് രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരിക്കുന്നത്. സൈബര്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കുന്ന ടെലിഫോണ്‍ സംഭാഷണവും റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടിട്ടുണ്ട്. 'ലീഡറേ, കാര്യങ്ങളൊക്കെ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും കെ പി സി സി പ്രസിഡന്റിന്റെ പുതിയൊരു നിര്‍ദേശത്തില്‍ പിള്ളേര്‍ക്ക് പ്രശ്നം വരുമോ? ട്രോളുകള്‍ ചെയ്ത് വച്ചിട്ടുണ്ടെന്നുമൊക്കെയാണ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചെന്നിത്തലയെ ഫോണില്‍ വിളിച്ച് പറയുന്നത്.

1

ആ സമയം നീ നേരിട്ട് ചെയ്യേണ്ട, നിന്റേതായിട്ട് ചെയ്യേണ്ട എന്നൊക്കെയാണ് ചെന്നിത്തലയുടെ മറുപടി. അപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിള്ളേര് കൊണ്ടേ ചെയ്തിട്ടുള്ളൂവെന്ന് തിരിച്ച് പറയുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി അണികള്‍ സൈബര്‍ ഇടങ്ങളിലും വേണുഗോപാലിനെതിരെ രംഗത്തെത്തിയിരുന്നു. വിമര്‍ശനം കടുത്തതിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കെ സി വേണുഗോപാലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
    തിരുവനന്തപുരം: നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയല്ല; രമേശ്‌ ചെന്നിത്തല
    2

    സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സുധാകരന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുമെന്നും സമൂഹമാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കെ സി വേണുഗോപാലിനെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ച രണ്ട് പേരെ കോണ്‍ഗ്രസില്‍ നിന്നും കഴിഞ്ഞദിവസം സസ്പെന്റ് ചെയ്തിരുന്നു. വെള്ളയില്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന അബ്ദുള്‍ റസാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

    3

    കോഴിക്കോടും കണ്ണൂരും കെ സി വേണുഗോപാലിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യസഭാ സീറ്റിലെ തര്‍ക്കവും കോണ്‍ഗ്രസിനെ കലാപ കലുഷിതമാക്കി. ആദ്യം ഹൈക്കമാന്റ് രാജ്യസഭയിലേക്ക് ശ്രീനിവാസ് കൃഷ്ണനെ നിര്‍ദേശിച്ചെങ്കിലും കേരള ഘടകം ശക്തമായ എതിര്‍പ്പുയര്‍ത്തി. ഇതോടെ ജെബി മേത്തറെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയല്ലെന്ന് പറഞ്ഞ് മേശ് ചെന്നിത്തല രംഗത്തെത്തി. ജെബി മേത്തര്‍ നാമര്‍ദ്ദേശ പത്രിക നല്‍കുന്നതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    4

    കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം നടത്താന്‍ നിര്‍ദേശിക്കുന്ന സംഭാഷണം ചോര്‍ന്നതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാന്റ് തീരുമാനിച്ച സ്ഥാനാര്‍ത്ഥിക്ക് എല്ലാവരും പൂര്‍ണ പിന്തുണ നല്‍കും. ആവശ്യമില്ലാത്ത വാര്‍ത്തകളും മറ്റ് കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ കൊടുക്കുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിനിടെ കെ മുരളീധരനും വേണുഗോപാലിനെ ലക്ഷ്യം വെച്ച് രംഗത്തെത്തിയിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഹിന്ദി അറിയാവുന്നവര്‍ വേണമെന്നും ചെന്നിത്തലയെ പോലുള്ളവര്‍ക്ക് അതിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+