കെ വി അബ്ദുൾ ഖാദർ എംഎൽഎയ്ക്ക് എതിരെ ചെന്നിത്തലയുടെ വർഗ്ഗീയ പരാമർശം!!!
ഗുരുവായൂരിലേക്ക് കൊണ്ടുവരാനിരുന്നിരുന്ന കുടിവെള്ളം റോഡില്‍ ഒഴുക്കി കളഞ്ഞ സംഭവത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടക്കുന്നതിന് ഇടേയാണ് ചെന്നിത്തലയുടെ വര്‍ഗ്ഗീയ പരാമര്‍ശം.
തിരുവനന്തപുരം: നിയമസഭയില്‍ ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുള്‍ഖാദറിന് എതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവാദത്തില്‍. രൂക്ഷമായ വിമര്‍ശനമാണ് ചെ്ന്നിത്തലയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.
ഗുരുവായൂരിലേക്ക് കൊണ്ടുവരാനിരുന്നിരുന്ന കുടിവെള്ളം റോഡില്‍ ഒഴുക്കി കളഞ്ഞ സംഭവത്തില്‍ നിയമസഭയില്‍ ചര്‍ച്ച നടക്കുന്നതിന് ഇടേയാണ് ചെന്നിത്തലയുടെ വര്‍ഗ്ഗിീയ പരാമര്‍ശം.

കുടിവെള്ളം റോഡില്‍ ഒഴുക്കി കളഞ്ഞതിന് പിന്നില്‍ മുസ്ലീംലീഗ്-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് പങ്കുണ്ടെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ പരാമര്‍ശമാണ് ചെന്നിത്തലയെ പ്ര്കോപിപ്പിച്ചത്. അബ്ദുള്‍ഖാദറിന് ഗുരുവായൂരില്‍ എന്ത് കാര്യം എന്നായിരുന്നു ചെന്നിത്തല ദേഷ്യത്തോടെ ചോദിച്ചത്.

ചെന്നിത്തലയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഭരണപക്ഷം സഭ സ്തംഭിച്ചു. ആര്എസ്സുകാരെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭ ബഹിഷ്ക്കരിച്ചു.

സംഭവത്തില്‍ ഭരണപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെ താന്‍ വര്‍ഗ്ഗീയമായി വിഷയത്തെ കണ്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ചെന്നിത്തല അബ്ദുള്‍ ഖാദര്‍ എംഎല്‍എയ്ക്ക് എതിരെ നടത്തിയ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കിയതായി സ്പീക്കര്‍ റൂളിംഗ് പുറപ്പെടുവിച്ചു.
പ്രതിപക്ഷ നേതാവ് സംഘപരിവാറുകാരനാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആക്ഷേപം.
പ്രതിപക്ഷ നേതാവ് പറഞ്ഞത് വര്‍ഗ്ഗീയ തെമ്മാടിത്തമാണെന്നാണ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിന്റെ പ്രതികരണം.

പ്രതിപക്ഷ പ്രതിഷേധത്തിന് ഇടേ എംഎൽഎ വിടി ബൽറാം, മുഖ്യമന്ത്രി പിണറായി വിജയനെ പോടോ എന്ന് വിളിച്ചെന്ന് ആക്ഷേപം ഉണ്ട്. ഇതിന്റെ പേരിൽ വലിയ പ്രതിഷേധമാണ് സഭയിൽ നടന്നത്.

മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതും, സഭയിൽ വ്യാഴാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളും നാണക്കേടായി എന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനും വ്യക്തമാക്കി കഴിഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications