Get Updates
Get notified of breaking news, exclusive insights, and must-see stories!

"നിയമസഭയിൽ സംസാരിച്ചത് മോദിയാണോ?" പിണറായിയെ പരിഹസിച്ച് രമേശ് ചെന്നിത്തല!

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ സംസാരിക്കുന്നത് മോദിയാണോ പിണറായിയാണോ എന്ന് പലപ്പോഴും സംശയം തോന്നുകയാണെന്നും. അതോ ഇനി ഞാൻ പാർലമെന്റിലോ ഞാനിരിക്കുന്നതെന്നാണ് ചെന്നിത്തല പരിഹസിച്ചത്. പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട ചർച്ചയിലാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം.

പന്തീരാങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണിത്ര പിടിവാശിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പന്തീരാങ്കാവ് കേസ് സംസ്ഥാനത്തിന് തിരിച്ചു തരണം എന്ന് ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സ്പീക്കർ യുവാക്കളുടെ വീട് സന്ദർശിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Ramesh Chennithala

ഗവർണറുടെ കാലു പിടുക്കുന്നതിനെക്കാൾ നല്ലതാണ് അമിത് ഷായെ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അമിത് ഷായുടെ കാലു പിടിക്കണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്ന പിണറായി വിജയന്‍റെ ചോദ്യത്തിനായിരരുന്നു ചെന്നിത്തല ഇത്തരത്തിൽ പ്രതികരിച്ചത്. ദില്ലിയിൽ പോയപ്പോൾ പിണറായി വിജയൻ അമിത് ഷായ്ക്ക് പൂച്ചെണ്ട് കൊടുത്തില്ലേ എന്നും ചെന്നിത്തല ചോദിച്ചു. പന്തീരാങ്കാവ് യുഎപിഎ കേസ് കേരളം എൻഐഎക്ക് കൈമാറിയതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+