'കോൺസുലേറ്റിൽ എത്തിയത് 17,000 കിലോ ഈന്തപ്പഴം, ആർക്കാണ് വിതരണം ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കണം'
തിരുവനന്തപുരം: 2016 ഒക്ടോബര്‍ മുതല്‍ 2019 ജൂലൈ വരെ കേരളത്തിലെ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ചിരിക്കുന്ന ഈന്തപ്പഴത്തിന്റെ ഭാരം 17,000 കിലോയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍സുലേറ്റ് ജീവനക്കാര്‍ മറ്റൊന്നും ചെയ്യാതെ 10 വര്‍ഷം തിന്നാലും ഇത്രയും ഈന്തപ്പഴം കഴിച്ചുതീര്‍ക്കാന്‍ സാധിക്കില്ല. അതല്ലെങ്കില്‍ കേരളത്തില്‍ ആര്‍ക്കാണ് ഇതു വിതരണം ചെയ്തത് എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തിലെ യുഎഇ കോണ്‍സുലേറ്റ് നയതന്ത്ര ചുമതലകള്‍ക്ക് പകരം ഇപ്പോള്‍ ഈന്തപ്പഴ കച്ചവടത്തിലാണോ ശ്രദ്ധിക്കുന്നത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കൊണ്ടുവന്ന ഈന്തപ്പഴം കേരളത്തിലെ ചന്തയില്‍ വിറ്റഴിച്ചിട്ടുണ്ടെകില്‍ പോലും അതിനു കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കേണ്ടതുണ്ട്.
നയതന്ത്രപ്രതിനിധികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എന്ന പേരില്‍ മുന്‍പ് വന്ന ഡിപ്ലോമാറ്റിക് ബാഗ്ഗേജുകളില്‍ സ്വര്‍ണമായിരുന്നു എന്ന് കണ്ടെത്തിയ സ്ഥിതിക്ക് അസാധാരണ ഭാരമുള്ള ഈ ബാഗ്ഗേജുകളില്‍ എന്തായിരുന്നു എന്ന് വ്യക്തമാക്കേണ്ട ബാധ്യത കേരള സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫീസര്‍ക്കാണ്. ഇക്കാര്യത്തില്‍ സുതാര്യവും, സമഗ്രവുമായ അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്ത് കൊണ്ട് വരാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും ചെന്നിത്തല വ്യക്തമാക്കി.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications