• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്വർണക്കടത്ത് കേസിലെ രണ്ടാമത്തെ മന്ത്രി ആര്? തനിക്കറിയാമെന്ന് ചെന്നിത്തല, സർക്കാർ വെളിപ്പെടുത്തണം..!

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് പ്രതിപക്ഷ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. കേസ് സംബന്ധിച്ച് മന്ത്രി കെടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നുമാണ് ഇഡി മേധാവി അറിയിച്ചിരുന്നത്.

ഈ സാഹചര്യത്തില്‍ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാല്‍ ഇപ്പോഴിതാ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

 മറ്റൊരു മന്ത്രി കൂടി

മറ്റൊരു മന്ത്രി കൂടി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേര് കൂടി പുറത്തുവരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണവിധേയനായ രണ്ടാമത്തെ മന്ത്രി ആരാണെന്ന് തനിക്ക് അറിയാമെന്ന് ചെന്നിത്തല വ്യക്തമാക്കി.

ഇപ്പോള്‍ പറയില്ല

ഇപ്പോള്‍ പറയില്ല

എന്നാല്‍ ആ മന്ത്രിയുടെ പേര് ഇപ്പോള്‍ പുറത്തു പറയില്ലെന്നും ചെന്നിത്തല പറഞ്ഞു. ആ മന്ത്രി ആരാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അടിമുടി അഴിമതി

അടിമുടി അഴിമതി

അടിമുടി അഴിമതിയായതുകൊണ്ടാണ് ലൈഫ് മിഷന്‍ ധാരണ പത്രം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തരാന്‍ കൂട്ടാക്കാത്തത്. ഇത് ഓര്‍മ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് കൂടി നല്‍കും. മുഖ്യമന്ത്രിക്ക് സമരങ്ങളോട് എതിര്‍പ്പാണെന്നും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് സമരത്തോട് എതിര്‍പ്പ് തോന്നുന്നത് ആശ്ചര്യകരമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ജലീലിന് ക്ലീന്‍ ചിറ്റില്ല

ജലീലിന് ക്ലീന്‍ ചിറ്റില്ല

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടേറ്റ് മേധാവി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ജലീലിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകളും എന്‍ഫോഴ്‌സ്‌മെന്റ് നല്‍കുന്നുണ്ട്. ഇന്നലെ രാവിലെയോടെ ചില മാധ്യമങ്ങളില്‍ മന്ത്രി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

cmsvideo
  Manorama's cartoon in controversy | Oneindia Malayalam
  രണ്ട് ദിവസത്തെ ചോദ്യം ചെയ്യല്‍

  രണ്ട് ദിവസത്തെ ചോദ്യം ചെയ്യല്‍

  ഇതിനിടെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് മന്ത്രി കെടി ജലീലിനെ രണ്ട് ദിവസം ചോദ്യം ചെയ്തതായും സൂചനയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ ഇഡി ഓഫീസിലെത്തിയ മന്ത്രിയെ രാത്രി 11.30വരെ ചോദ്യം ചെയ്തതിന് ശേഷം അടുത്ത ദിവസം ഹാജരാകാന്‍ വീണ്ടും നിര്‍ദ്ദേശിക്കുകയായിരുന്നു എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

  'മൊഞ്ചില്ലാത്ത എന്റെ കാലുകളും'; സദാചാര കോമരങ്ങൾക്ക് ചുട്ടമറുപടി,പ്രതിഷേധം ഏറ്റെടുത്ത് ഹരീഷ് പേരടിയും

  സാമ്പത്തികമായി ചിലര്‍ വഞ്ചിച്ചു, കോടികളുടെ ബാധ്യത: കുടുംബത്തിലെ 3 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം

  ഇരവാദത്തിന് പിന്നാലെ വനിതാ കാര്‍ഡ്; യുദ്ധം സ്വന്തം നാട്ടില്‍ നിന്ന് തുടങ്ങു; കങ്കണക്കെതിരെ ഊര്‍മിള

  ആ സംഘടനക്ക് പിന്നില്‍ ആര്‍എസ്എസ് ആയിരുന്നു; മന്‍മോഹന്‍ സര്‍ക്കാരിനെ വീഴ്ത്താന്‍... വെളിപ്പെടുത്തല്‍

  English summary
  Ramesh Chennithala said that another minister of the state was also involved in the gold smuggling
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X