കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോക്കുകളും വെടിയുണ്ടകളും കാണാതായാത് സിബിഐ അന്വേഷിക്കണം; ഡിജിപിയെ പുറത്താക്കണമെന്നും ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: കേരള പോലീസിന്‍റെ ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായാന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വന്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനാല്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ ഉടന്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

ദില്ലി; ശക്തി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കാണാമെന്ന് കോണ്‍ഗ്രസ്; ചെയ്യാന്‍ പാടില്ലാത്ത 3 കാര്യവുംദില്ലി; ശക്തി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കാണാമെന്ന് കോണ്‍ഗ്രസ്; ചെയ്യാന്‍ പാടില്ലാത്ത 3 കാര്യവും

ആരോപണം ഉന്നയിക്കപ്പെട്ടത് സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന് നേരെയായതിനാല്‍ വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരില്ല. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ആയുധങ്ങളും വെടിയുണ്ടകളും നഷ്ടപ്പെട്ടതില്‍ എന്‍ഐഐ അന്വേഷണമാണ് വേണ്ടത്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത സുരക്ഷാ പ്രശ്നമാണ് കേരളത്തില്‍ ഉടലെടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 chenni-

മുഖ്യമന്ത്രി ഡിജിപിയെ അനാവശ്യമായി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പിടി തോമസ് സഭയില്‍ ഉന്നയിച്ച ആരോപണങ്ങളേക്കാള്‍ ഗുരുതരമായ കാര്യങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്ളത്. ഗുരുതരമായ ചട്ടലംഘനമാണ് ഡിജിപിയുടെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാന പോലീസില്‍ നടക്കുന്ന അഴിമതിയാണിത്. ഈ അഴിമതി മൂടിവെക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മുഖ്യമന്ത്രി ഡിജിപിയെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഒന്നര വര്‍ഷം, 12 തിരഞ്ഞെടുപ്പ്; 9 ഇടത്തും പരാജയം ഏറ്റുവാങ്ങി ബിജെപി, കണക്കില്‍ നേട്ടം കോണ്‍ഗ്രസിന്ഒന്നര വര്‍ഷം, 12 തിരഞ്ഞെടുപ്പ്; 9 ഇടത്തും പരാജയം ഏറ്റുവാങ്ങി ബിജെപി, കണക്കില്‍ നേട്ടം കോണ്‍ഗ്രസിന്

തിരുവനന്തപുരം എസ്എപിയില്‍ നിന്നും തൃശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്എപിയില്‍ നിന്ന് 25 റൈഫിളുകളുടേയും 12061 കാര്‍ട്രിജുകളെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. തൃശൂരിലെ പോലീസ് അക്കാദമയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ട്. ഇവിടെ വെടിയുണ്ട സൂക്ഷിച്ച പെട്ടിയില്‍ കൃത്രിമം കാണിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് എതിരേയും ഗുരുതരമായ പരാമര്‍ശങ്ങളുണ്ട്. പോലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള തുകയില്‍ 2.81 കോടി രൂപ എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ വകമാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസില്‍ കാറുകള്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുന്‍കൂര്‍ അനുമതി വാങ്ങാതെയും തുറന്ന ദര്‍ഘാസിന്‍റെ അഭാവത്തിലുമാണ് കാറുകള്‍ വാങ്ങാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു.

English summary
ramesh chennithala say about CAG report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X