ബല്‍റാമിന്റെ പരിഹാസം തിരിച്ചടിയായോ? മാണി സ്മാരകത്തിന് തുക അനുവദിച്ചതില്‍ ചെന്നിത്തലയുടെ വിശദീകരണം
തിരുവനന്തപുരം: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം സംസ്ഥാനത്തെ ധനകാര്യ മന്ത്രിയുമായിരുന്ന കെഎം മാണിക്ക് സ്മാരകം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ 5 കോടി രൂപ അനുവദിച്ചിരുന്നു. ഈ തീരുമാനത്തില്‍ സര്‍ക്കാറിനെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും നിരവധിയാളുകളാണ് രംഗത്ത് എത്തിയത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറില്‍ ധനമന്ത്രിയായിരിക്കെ കെഎം മാണിക്കെതിരെ എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങളിലൂന്നിയായിരുന്നു പലരും ബജറ്റിലെ തീരുമാനത്തെ വിമര്‍ശിച്ചത്. ഒരു പടി കൂടി കടന്ന് പരിഹാസത്തിന്റെ രൂപത്തിലായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം എംഎല്‍എയുടെ വിമര്‍ശനം. ഇതോടെ സംഭവത്തില്‍ പ്രതിപക്ഷ നേതാവിന് വിശദീകരണം നടത്തേണ്ടിയും വന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

പരിഹാസം
ഇടതുമുന്നണിക്കും സംവിധായകന് ആഷിക് അബുവിനേയും പരോക്ഷമായി ട്രോളിക്കൊണ്ടായിരുന്നു കെഎം മാണിക്ക് സ്മാരകം നിര്‍മിക്കാന്‍ 5 കോടി രൂപ അനുവദിച്ച തീരുമാനത്തെ ബല്‍റാം വിമര്‍ശിച്ചത്. '5 കോടിയിൽ പ്രമുഖ സംവിധായകൻ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചാൽ മതിയല്ലോ അല്ലേ?'-എന്നാണ് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
വിടി ബല്‍റാം
ഫേസ്ബുക്ക് പോസ്റ്റ്

'എന്റെ വക 500' ക്യാമ്പയിന്'
ബാര്‍കോഴ ആരോപണം സജീവമായിരുന്ന സമയത്ത് കെഎം മാണിക്കെതിരെ ഇടതുമുന്നണി ഉന്നയിച്ച ആരോപണങ്ങളായിരുന്ന വിടി ബല്‍റാം ഓര്‍മിപ്പിച്ചത്. അന്ന് ഏറ്റവും ശ്രദ്ധേയമായ ഒരു ക്യാമ്പയിനായിരുന്നു സംവിധായകനായ ആഷിക് അബു അടക്കമുള്ളവര്‍ തുടങ്ങിവെച്ച 'എന്റെ വക 500' ക്യാമ്പയിന്' ഇതാണ് കഴിഞ്ഞ ദിവസം ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ബല്‍റാം വീണ്ടും എടുത്തിട്ടത്.
ഫേസ്ബുക്ക് പോസ്റ്റ്
ആഷിക് അബുവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

ചെന്നിത്തലയുടെ വിശദീകരണം
എന്നാല്‍ കെഎം മാണി സ്മാരകത്തിന് അഞ്ച് കോടി രൂപ അനുവദിച്ച ബജറ്റ് നടപടിയില്‍ തെറ്റില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നത്. മണ്മറഞ്ഞു പോയ നേതാക്കള്‍ക്ക് സ്മാരകം പണിയുന്നതില്‍ എന്താണ് തെറ്റെന്നും ചെന്നിത്തല തിരുവനന്തപുരത്ത് ചോദിച്ചു.

രാഷ്ട്രീയമില്ല
വിടി ബല്‍റാം അടക്കമുള്ളവരുടെ പരിഹാസത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ വിശദീകരണം. മരിച്ച നേതാക്കള്‍ക്ക് സ്മാരകം പണിയുന്നത് സ്വാഭാവികമാണെന്നും ജോസ് കെ മാണിയെ ലക്ഷ്യം വെച്ചുള്ള നീക്കമായൊന്നും ഇതിനെ വിലയിരുത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതൃപ്തി
കെഎം മാണിക്ക് സ്മാരകം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ച തീരുമാനത്തെ യുഡിഎഫ് നേതാക്കള്‍ തന്നെ പരിഹസിക്കുന്നതിലുള്ള അതൃപ്തി കേരള കോണ്‍ഗ്രസ് നേതൃത്വം മുന്നണി നേതൃത്വത്തെ അറിയിച്ചെന്നാണ് സൂചന. അന്തരിച്ച നേതാവിനെ പരിഹസിക്കാന്‍ മാത്രമാണ് ഇതിലൂടെ വഴിയൊരുക്കുന്നതെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടു.

മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു
അതേസമയം, ബജറ്റ് പ്രഖ്യാപനത്തെ ജോസ് കെ മാണി എംപി സ്വാഗതം ചെയ്തു. ഇക്കാര്യം താന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. ടസര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നു. പഠന ഗവേഷണ കേന്ദ്രത്തിന് അഞ്ചു കോടി രൂപ നല്‍കണമെന്ന് താന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു'- ജോസ് കെ മാണി പറഞ്ഞു.

സിപിഐ നിലപാട്
ബജറ്റ് തീരുമാനത്തെ സിപിഐയും പിന്തുണച്ചു. കേരളത്തില്‍ ദീര്‍ഘകാലം മന്ത്രിയും എംഎല്‍എയുമായിരുന്ന മാണിക്ക് വേണ്ടി സ്മാരകം പണിയുന്നതില്‍ തെറ്റില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. മരിച്ചു പോയ ഒരു നേതാവിന് വേണ്ടി അങ്ങനെയൊരു സ്മാരകം പണിണമെന്ന് തോന്നിയതില്‍ ഒരു തെറ്റുമില്ല. ഇന്ത്യയുടെ ഒരു സിസ്റ്റം അനസരിച്ച്
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications