Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയിലെ 15000 കോടി വിലവരുന്ന മയക്കുമരുന്നു വേട്ട: ഞെട്ടിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പതിനയ്യായിരം കോടി രൂപവിലവരുന്ന-മയക്കുമരുന്നു - കൊച്ചിയില്‍ കേരള സമുദ്രഅതിര്‍ത്തിയില്‍നിന്ന് പിടിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാരകമായ ഈ വിപത്തിനെതിരെ എല്ലാപേരും ജാഗരൂകരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്‌കൂള്‍ കുട്ടികളെ മുതല്‍ കോളേജ് വിദ്യാര്‍ത്ഥികളെ വരെ ലക്ഷൃം വെയ്ക്കുന്ന ഈ മാഫിയ വളര്‍ന്ന് പന്തലിച്ചിരിക്കുന്നു.

നര്‍ക്കോട്ടിക് ബ്യൂറോ പറയുന്നത് കേരളം ഉള്‍പ്പെടെലക്ഷ്യം വെച്ചാണ് ഇവയെത്തിയിരിക്കുന്നതെന്നാണ്. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ് . കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരത്ത് 100 കിലോ കഞ്ചാവ് പിടിച്ചെടുത്ത ത് പിന്നീട് ഇത് സംബന്ധിച്ച ഒരു വാര്‍ത്തയും കണ്ടില്ല ഇത്തരത്തില്‍ നൂറ് കണക്കിന് കഞ്ചാവ് ബ എംഡി എം എ പിടിക്കുന്നുണ്ടെങ്കിലും അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്ക് എത്തുന്നില്ല. ഇനിയെങ്കിലും സര്‍ക്കാര്‍ യു.ഡി.എഫ്.കാലത്തെ ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി പുനരാരംഭിക്കണം .

ramesh chennithala

:കഞ്ചാവ് - മയക്കുമരുന്ന് - ഗുണ്ടാ മാഫിയകള്‍ കേരളത്തില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ സര്‍ക്കാരും പോലീസും നോക്കുകുത്തികളായി നില്‍ക്കുന്നത് അപകടകരമാണ് ദിനംപ്രതി നൂറുകണക്കിനു കിലോ കഞ്ചാവും മയക്കുമരുന്നുമാണ് കേരളത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ചിലര്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാമമാത്രമായി പോലീസ് ഇത് പിടികൂടുന്നുണ്ടെങ്കിലും, ഇതൊക്കെ എവിടെനിന്നു വരുന്നു ,എവിടേക്ക് പോകുന്നു എന്നതില്‍ പോലീസും എക്‌സൈസും ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

ഇതിനെതിരെ വാര്‍ത്തകള്‍ കൊണ്ടുവന്ന മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാന്‍ വര്‍ത്ത കൊടുത്ത സ്ഥാപനത്തില്‍ പോലീസ് കയറിയിറങ്ങിയത് ആരും മറന്നിട്ടില്ല സര്‍ക്കാര്‍ നടത്തിയ നാണംകെട്ട നടപടികള്‍ തടയാന്‍ അവസാനം ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നു. .കഴിഞ്ഞ യു . ഡി. എഫ്. സര്‍ക്കാരിന്റെ കാലത്ത് താന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ നടപ്പാക്കിയ ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയിലൂടെ കഞ്ചാവ് -മയക്കുമരുന്നുകള്‍ക്കെതിരെ പോലീസ് ദിനംപ്രതി നടത്തിയ പരിശോധന ഒരു പരിധിവരെ മാഫിയകളെ അടിച്ചമര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍, പിണറായിസര്‍ക്കാര്‍ വന്ന ശേഷം ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാത്തതിന്റെ ദുരന്തമാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. അന്ന് നിരവധി മാതാപിതാക്കള്‍ പദ്ധതിയെ അഭിനന്ദിച്ച് കത്തയച്ചിരുന്നു.

തിരുവനന്തപുരത്തും ആലപ്പുഴയിലും വലിയ അളവില്‍ കടത്തിയ മയക്കുമരുന്ന് പോലീസ് പിടച്ചെടുത്തു. ഇനിയെങ്കിലും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി പുനരാരംഭിച്ച് ഈ മാരകവിപത്ത് തടയാന്‍ തയ്യാറാകണം ഇപ്പോള്‍ കൊച്ചിയില്‍ കോടികള്‍ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവം ചെറുതായി കാണരുത് മുന്‍കരുതല്‍ എന്നവണ്ണം സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ചെന്നിത്തല അവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+