Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യശത്രു എല്‍ഡിഎഫ് എന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിയും സംഘപരിവാര്‍ അനുയായികളും ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആര്‍ക്കും രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ വിദ്വേഷ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടുന്നത് ഭീഷണിയാണെന്ന് എസ്എന്‍ഡിപിയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് ചെന്നിത്തല വ്യക്തമാക്കി.

എസ്.എന്‍.ഡി.പി ആര്‍.എസ്.എസ് ബാന്ധവത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മൃദുസമീപമാണെന്ന ആരോപണത്തിനും ചെന്നിത്തല മറുപടി നല്‍കി. എസ്.എന്‍.ഡി.പി ആര്‍.എസ്.എസ് സഖ്യത്തിനെതിരെ തനിക്കും ഉമ്മന്‍ചാണ്ടിക്കും സുധീരനും ഒരേ നിലപാടാണെന്നും വര്‍ഗീയതയ്ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

chennithala

അതേസമയം, എസ്.എന്‍.ഡി.പിയുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖംതിരിഞ്ഞ് നില്‍ക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എന്‍എസ്ഡിപി നേതൃത്വത്തിനെതിരെ ഉയര്‍ന്നു വന്ന ശാശ്വതീകാനന്ദയുടെ കൊലപാതക ആരോപണത്തില്‍ നിയമത്തിന്റെ വഴി അടഞ്ഞതല്ലെന്ന് പറഞ്ഞ ചെന്നിത്തല ഇതേക്കുറിച്ച് പരിശോധിച്ചുവരിയാണെന്ന് അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യശത്രു ഇടതുപക്ഷമാണ്. ബിജെപിയുടെ ശക്തി തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ ചെന്നിത്തല പ്രതികരിച്ചു. കൊലക്കേസ് പ്രതികളെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതോടെ അക്രമ രാഷ്ട്രീയത്തിന്റെ അപ്പസേ്തലന്മാരാണെന്ന് തങ്ങളെന്ന് സി.പി.എം തെളിയിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+