കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു കാരണം കൊണ്ട് മാത്രം; തുറന്നടിച്ച് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേസ് ചെന്നിത്തല രംഗത്ത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അട്ടക്കുളങ്ങര ജയിലില്‍ സ്വപ്നയ്ക്ക് വധ ഭീഷണിയുണ്ടായിട്ടുണ്ടെങ്കില്‍ ഇതില്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

cm raveendran

മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രന്‍ ഓരോ തവണയും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണ്. രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ . അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം. രോഗ കാരണങ്ങള്‍ പറഞ്ഞ് സ്ഥിരമായി ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്ന രവീന്ദ്രന്റെ ആരോഗ്യം എയിംസ് ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കണം.

ജയിലിലെ വധഭീഷണിയെപ്പറ്റിയുള്ള സ്വപ്നയുടെ മൊഴിയും, സി എം രവീന്ദ്രന്റെ ദുരൂഹമായ പ്രവര്‍ത്തനങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസ് ആട്ടിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും വ്യക്തമാകുന്നു. സ്വന്തം മന്ത്രിസഭയിലെ ആളുകളെക്കുറിച്ചടക്കം ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തത് ഭയം കൊണ്ടാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയുടെ അഡീഷ്ണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ജീവന്‍ അപകടത്തലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണ് സി.എം രവീന്ദ്രനെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എം ശിവശങ്കര്‍ നേരത്തെ നടത്തിയ നടകങ്ങള്‍ തന്നെയാണ് സിഎം രവീന്ദ്രവും പറ്റുന്നത്. സ്വപ്ന സുരേഷിന്റെ ജീവന്‍ അപകടത്തലാണെന്ന് സ്വപ്ന തന്നെ പറയുന്നു. സ്വപ്നക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സുരക്ഷാ വര്‍ധിപ്പിച്ചു. ജയിലില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയില്‍ സ്വപ്ന സുരേഷ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ വര്‍ധിപ്പിച്ചത്. സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെ വിന്യസിപ്പിച്ചു. സ്വപ്നയുടെ സെല്ലില്‍ 24 മണിക്കൂര്‍ ഒരു വനിത ഗാര്‍ഡ് ഉണ്ടായിരിക്കും. ഇപ്പോള്‍ തിരുവനന്തപുരത്തെ ആട്ടക്കുളങ്ങര വനിത ജയിലിലാണ് സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്നത്.

ജീവന്‌ ഭീഷണിയെന്ന്‌ സ്വപ്‌ന സുരേഷ്‌ കോടതിയില്‍; സുരക്ഷ വര്‍ധിപ്പിച്ച്‌ പൊലീസ്‌ജീവന്‌ ഭീഷണിയെന്ന്‌ സ്വപ്‌ന സുരേഷ്‌ കോടതിയില്‍; സുരക്ഷ വര്‍ധിപ്പിച്ച്‌ പൊലീസ്‌

യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ശബരിമലയ്ക്കായി വിശ്വാസം സംരക്ഷണ നിയമം കൊണ്ടുവരും; എംഎം ഹസന്‍യുഡിഎഫ് ഭരണത്തിലെത്തിയാല്‍ ശബരിമലയ്ക്കായി വിശ്വാസം സംരക്ഷണ നിയമം കൊണ്ടുവരും; എംഎം ഹസന്‍

English summary
Ramesh Chennithala Says, CM Raveendran is avoiding interrogation to sabotage the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X